എവിടെയാണ് ആരാധകര്‍? പാകിസ്ഥാന്റെ കളി കാണാന്‍ ആളില്ല; എത്തിയത് 4000ല്‍ താഴെ കാണികള്‍

വിന്‍ഡിസിന് എതിരായ രണ്ടാം ടി20യില്‍ 32000 പേരെ ഉള്‍ക്കൊള്ളാനാവുന്ന ഗ്യാലറിയിലേക്ക് എത്തിയത് 4000 കാണികള്‍ മാത്രം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ മികവ് കാണിച്ചാണ് ബാബര്‍ അസമിന് കീഴില്‍ പാകിസ്ഥാന്റെ മുന്നേറ്റം. എന്നാല്‍ പാകിസ്ഥാന്‍ ആരാധകര്‍ ഗ്യാലറിയിലേക്ക് എത്തുന്നില്ല. വിന്‍ഡിസിന് എതിരായ രണ്ടാം ടി20യില്‍ 32000 പേരെ ഉള്‍ക്കൊള്ളാനാവുന്ന ഗ്യാലറിയിലേക്ക് എത്തിയത് 4000 കാണികള്‍ മാത്രം. 

സ്റ്റേഡിയത്തിലേക്ക് കാണികള്‍ എത്താത്തതിന്റെ നിരാശ പങ്കുവയ്ക്കുകയാണ് കോഹ്‌ലി. വിന്‍ഡിസിന് എതിരായ ആദ്യ ടി20യിലെ ഒഴിഞ്ഞ സ്‌റ്റേഡിയം കാണുമ്പോള്‍ നിരാശ തോന്നുന്നു. പ്രത്യേകിച്ച് മികച്ച പ്രകടനം പാക് ടീമില്‍ നിന്ന് വരുന്ന ഈ സമയം, വസീം അക്രം പറഞ്ഞു. 

എന്തുകൊണ്ടാണ് കാണികള്‍ വരാത്തത് എന്ന് എനിക്ക് അറിയാം. എന്നാല്‍ നിങ്ങളില്‍ നിന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറയൂ, എവിടെയാണ് ആരാധകര്‍? എന്തുകൊണ്ട് അവര്‍ വരുന്നില്ല? വസീം അക്രം ട്വിറ്ററില്‍ പ്രതികരിച്ചു. 

സുരക്ഷ കടുപ്പിച്ചിരിക്കുന്നതും സ്റ്റേഡിയത്തിലേക്ക് ആളുകള്‍ എത്തുന്നതിന് തിരിച്ചടിയാവുന്നതായി സൂചനയുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിന് ഏറെ സമയം കാത്ത് നില്‍ക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കളി കാണാന്‍ എത്തണം എന്ന് പാക് മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ഫലം കാണുന്നില്ല. 

മൂന്ന് ടി20 കളുടെ പരമ്പര 2-0ന് പാകിസ്ഥാന്‍ വിന്‍ഡിസിന് എതിരെ സ്വന്തമാക്കി കഴിഞ്ഞു. രണ്ടാം ടി20യില്‍ 172 റണ്‍സ് ആണ് പാകിസ്ഥാന്‍ വിന്‍ഡിസിന് മുന്‍പില്‍ വെച്ചത്. 163 റണ്‍സിന് വിന്‍ഡിസ് ഓള്‍ഔട്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com