രോഹിത്തിന് പകരം രഹാനെ അല്ല, ടെസ്റ്റിലും കെഎല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും

പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാവുന്നതിനെ തുടര്‍ന്നാണ് ഇത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്ന് സൂചന. പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാവുന്നതിനെ തുടര്‍ന്നാണ് ഇത്. 

കെഎല്‍ രാഹുലിനെ ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ടീമിന്റെ ഉപനായകനായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രഹാനയെ ടെസ്റ്റില്‍ ഉപനായക സ്ഥാനത്ത് നിന്ന് മാറ്റിയാണ് രോഹിത്തിനെ കൊണ്ടുവന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ഉപനായക സ്ഥാനം രാഹുലിന് തന്നെ നല്‍കുമോയെന്ന് വ്യക്തമല്ല.

 ഋഷഭ് പന്ത്, ബൂമ്ര എന്നിവരുടെ പേരുകളും  ഉയര്‍ന്ന് വന്നിരുന്നു

കെഎല്‍ രാഹുല്‍ ടെസ്റ്റിലെ വൈസ് ക്യാപ്റ്റന്‍ ആവുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെ എല്‍ രാഹുലിനെ കൂടാതെ ഋഷഭ് പന്ത്, ബൂമ്ര എന്നിവരുടെ പേരുകളും രോഹിത്തിന്റെ അഭാവത്തില്‍ ടെസ്റ്റിലെ ഉപനായക സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു. 

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ എന്ന നിലയില്‍ കെഎല്‍ രാഹുലിനെ ചൂണ്ടി വിലയിരുത്തലുകള്‍ ശക്തമാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച അനുഭവസമ്പത്തും രാഹുലിനുണ്ട്. എന്നാല്‍ ഐപിഎല്‍ നായകത്വത്തില്‍ നല്ല റെക്കോര്‍ഡുകള്‍ അല്ല രാഹുലിന്റെ പേരിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com