ആഴ്‌സണല്‍ കളിക്കാര്‍ക്ക് നേരെ വംശിയാധിക്ഷേപം,  ലീഡ്‌സ് ആരാധകന്‍ അറസ്റ്റില്‍ 

ആഴ്‌സണല്‍ താരത്തിന് എതിരായ വംശീയാധിക്ഷേപത്തില്‍ ഒരു ലീഡ്‌സ് ആരാധകനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ആഴ്‌സണല്‍ താരത്തിന് എതിരായ വംശീയാധിക്ഷേപത്തില്‍ ഒരു ലീഡ്‌സ് ആരാധകനെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രീമിയര്‍ ലീഗില്‍ ലീഡ്‌സിനെ ആഴ്‌സണല്‍ 4-1ന് തോല്‍പ്പിച്ച കളിക്കിടയിലാണ് സംഭവം. 

വെസ്റ്റ് യോര്‍ക് ഷെയര്‍ പൊലീസ് ആണ് ഒരു ലീഡ്‌സ് ആരാധകനെ അറസ്റ്റ് ചെയ്തത്. ആഴ്‌സണലിന്റെ ബെഞ്ചിലുണ്ടായ കളിക്കാരാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് സംഭവം ആഴ്‌സണല്‍ താരം റോബ് ഹോള്‍ഡിങ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

ഇത്തരം ആരാധകര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തും

പിന്നാലെ ആഴ്‌സണല്‍ പരിശീലകന്‍ ആര്‍തെറ്റയും പരാതിപ്പെട്ടു. വംശീയ വിദ്വേഷം ലീഡ്‌സ് യുനൈറ്റഡ് അംഗീകരിക്കില്ലെന്നും ഇത്തരം പെരുമാറ്റും നടത്തുന്ന ആരാധകരെ ലീഡ്‌സ് യുനൈറ്റഡിന്റെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് ആജീവനാന്ത കാലത്തേക്ക് വിലക്കുമെന്നും ക്ലബ് വ്യക്തമാക്കി. 

ഫസ്റ്റ് ഹാഫിന്റെ സമയം ആഴ്‌സണല്‍ കളിക്കാരായ നുനോ ടവരസും നികോളാസ് പെപ്പെയും വാം അപ്പ് ചെയ്യുമ്പോഴാണ് വംശീയാധിക്ഷേപം നേരിട്ടത്. സംഭവത്തെ കുറിച്ച് മാച്ച് ഒഫീഷ്യലുകള്‍ അറിഞ്ഞതോടെ അല്‍പ്പ സമയത്തേക്ക് മത്സരം തടസപ്പെട്ടു. ബുകായോ സാക്ക ഗോള്‍ നേടിയതിന് ശേഷം ലീഡ് കളിക്കാരുടെ അടുത്തേക്ക് പോയി ഗോള്‍ ആഘോഷിക്കരുതെന്നും റഫറി ആഴ്‌സണല്‍ കളിക്കാരോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com