രണ്ട് വര്‍ഷത്തിന് ശേഷം സെഞ്ചുറി നേടാന്‍ കോഹ്‌ലി, ബാറ്റിങ് നിര്‍ദേശങ്ങളുമായി രാഹുല്‍ ദ്രാവിഡ്‌

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മുന്‍പ് നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കുകയാണ് ഇന്ത്യന്‍ സംഘം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മുന്‍പ് നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കുകയാണ് ഇന്ത്യന്‍ സംഘം. ഇവിടെ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങ് പരിശീലനം നിരീക്ഷിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 

രണ്ടര വര്‍ഷത്തോളമായി സെഞ്ചുറി കണ്ടെത്താനാവാതെയാണ് കോഹ് ലിയുടെ ബാറ്റിങ്. അവസാനമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മൂന്നക്കം കടന്നത് 2019 നവംബറില്‍. ബംഗ്ലാദേശിന് എതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. സൗത്ത് ആഫ്രിക്കയില്‍ മൂന്നക്കം കടന്ന് കോഹ് ലി സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

കഴിഞ്ഞ തവണ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് എത്തിയപ്പോള്‍ 286 റണ്‍സ് ആണ് കോഹ് ലി കണ്ടെത്തിയത്. ഇപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പ്രയാസപ്പെടുന്ന കോഹ്‌ലിക്ക് രാഹുല്‍ ദ്രാവിഡിന്റെ വിലയേറിയ നിര്‍ദേശങ്ങള്‍ തുണയായേക്കും. 

ന്യൂസിലാന്‍ഡിനെതിരെ കഴിഞ്ഞ മുംബൈയിലെ ടെസ്റ്റില്‍ 0,36 എന്നതായിരുന്നു കോഹ്‌ലിയുടെ സ്‌കോര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അര്‍ധ ശതകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും സെഞ്ചുറിയിലേക്ക് എത്താനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com