ഗോള്‍ഡന്‍ ഡക്കായി പൂജാര, അര്‍ധ ശതകം പിന്നിട്ട് രാഹുല്‍; സെഞ്ചൂറിയനില്‍ എന്‍ഗിഡിയുടെ ഡബിള്‍ സ്‌ട്രൈക്ക്‌

സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ പിരിച്ച് സൗത്ത് ആഫ്രിക്ക
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ


 
സെഞ്ചൂറിയന്‍: സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ പിരിച്ച് സൗത്ത് ആഫ്രിക്ക. അര്‍ധ ശതകം പിന്നിട്ട മായങ്ക് അഗര്‍വാളിനെ മടക്കിയതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയേയും ഇന്ത്യക്ക് നഷ്ടമായി. 

ആദ്യ ദിനം ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ പൂര്‍ത്തിയാക്കി. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെ 60 റണ്‍സ് എടുത്ത് നിന്ന മായങ്ക് അഗര്‍വാളിനെ എന്‍ഗിഡി വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 117 റണ്‍സ് രാഹുലിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്താണ് മായങ്ക് മടങ്ങിയത്. 

രണ്ടാം സെഷന്റെ തുടക്കത്തില്‍ എന്‍ഗിഡിയുടെ പ്രഹരം

എന്‍ഗിഡിയുടെ ഗുഡ് ലെങ്ത് ബൗള്‍ മായങ്കിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നതോടെ സൗത്ത് ആഫ്രിക്ക റിവ്യു എടുത്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊള്ളുന്നില്ലെന്ന് വ്യക്തമായി. ബോള്‍ ട്രാക്കിങ്ങില്‍ വിക്കറ്റില്‍ ഹിറ്റ് ചെയ്യുന്നെന്ന് വ്യക്തമായതോടെ മായങ്കിന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. 

പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജാരയും മടങ്ങി. പൂജാരയെ എന്‍ഗിഡി പീറ്റേഴ്‌സന്റെ കൈകളില്‍ എത്തിച്ചു. ഇന്‍സൈഡ് എഡ്ജ് ആയി പന്ത് ഷോര്‍ട്ട് ലെഗ്ഗിലേക്ക് എത്തുകയായിരുന്നു. ആദ്യ സെഷനില്‍ ലൈനും ലെങ്ത്തും കണ്ടെത്താനാവാതെ വിഷമിച്ച എന്‍ഗിഡിയാണ് ഉച്ചഭക്ഷണത്തിന് ശേഷം ശക്തമായി തിരിച്ചെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com