വിക്കറ്റിന് പിന്നില്‍ അതിവേഗ 'സെഞ്ച്വറി'- ധോനിയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി പന്ത്

വിക്കറ്റിന് പിന്നില്‍ അതിവേഗ 'സെഞ്ച്വറി'- ധോനിയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി പന്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ടെസ്റ്റില്‍ അപൂര്‍വ നേട്ടം. വിക്കറ്റിന് പിന്നില്‍ 100 പേരെ പുറത്താക്കിയ പന്ത് ഈ നേട്ടം ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 

മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ റെക്കോര്‍ഡാണ് പന്ത് സ്വന്തം പേരിലേക്ക് മാറ്റിയത്. 26 മത്സരങ്ങളില്‍ (50 ഇന്നിങ്‌സുകള്‍) നിന്നാണ് പന്ത് നേട്ടം തൊട്ടത്. ധോനി, വൃദ്ധിമാന്‍ സാഹ എന്നിവര്‍ 36 മത്സരങ്ങളില്‍ നിന്നാണ് 100 പേരെ പുറത്താക്കിയത്. കിരണ്‍ മോറെ 39 മത്സരങ്ങളില്‍ നിന്നും നയന്‍ മോംഗിയ 41 മത്സരങ്ങളില്‍ നിന്നും സയ്യീദ് കിര്‍മാനി 42 മത്സരങ്ങളില്‍ നിന്നുമാണ് 100 പേരെ പുറത്താക്കിയതിന്റെ നേട്ടം സ്വന്തമാക്കിയത്. 

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് പന്തിന്റെ നേട്ടം. മുഹമ്മദ് ഷമിയുടെ പന്തില്‍ ടെംബ ബവുമയെ ക്യാച്ചെടുത്ത് പുറത്താക്കിയാണ് പന്ത് അതിവേഗം റെക്കോര്‍ഡിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com