30 വര്‍ഷമായി ചെപ്പോക്കില്‍ ഇംഗ്ലണ്ട് ജയിച്ചിട്ട്; കണക്കുകളെല്ലാം ഇന്ത്യക്ക് അനുകൂലം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാവുന്ന ലോര്‍ഡ്‌സിലേക്ക് ടിക്കറ്റ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത്
ചെപ്പോക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനത്തില്‍/ഫോട്ടോ: പിടിഐ
ചെപ്പോക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനത്തില്‍/ഫോട്ടോ: പിടിഐ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാവുന്ന ലോര്‍ഡ്‌സിലേക്ക് ടിക്കറ്റ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത്. ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരെ ആധിപത്യം സ്ഥാപിച്ചതിന്റെ കണക്കുകള്‍ ഇവിടെ ഇന്ത്യക്ക് തുണയാവുന്നു. 

ചെപ്പോക്ക് വേദിയായ 32 ടെസ്റ്റില്‍ 14ലും ഇന്ത്യ ഇവിടെ ജയം പിടിച്ചു. തോറ്റത് 6 ടെസ്റ്റില്‍. 11 ടെസ്റ്റുകള്‍ ചെപ്പോക്കില്‍ സമനിലയില്‍ അവസാനിച്ചു. ഒരെണ്ണം ആവേശം നിറച്ച് ടൈ ആയി. ഇന്ത്യക്ക് ബാറ്റിങ്ങിനും പ്രിയപ്പെട്ട വിക്കറ്റാണ് ചെപ്പോക്കിലേത്. 2016ല്‍ അലസ്റ്റിയര്‍ കുക്കിന്റെ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സ് നേടിയാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. 

1985ല്‍ 652-7 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തതാണ് ഇംഗ്ലണ്ടിന്റെ ചെപ്പോക്കിലെ ഉയര്‍ന്ന സ്‌കോര്‍. കുറഞ്ഞ സ്‌കോര്‍ 159. ചെപ്പോക്കില്‍ 30 വര്‍ഷം മുന്‍പാണ് ഇംഗ്ലണ്ട് അവസാനമായി ജയം പിടിച്ചത്. എന്നാല്‍ ഗബ്ബയില്‍ 32 വര്‍ഷം തുടര്‍ന്ന ഓസ്‌ട്രേലിയയുടെ തേരോട്ടം രഹാനേയും കൂട്ടരും അവസാനിപ്പിച്ചതില്‍ നിന്ന് റൂട്ടും സംഘവും പ്രചോദനം ഉള്‍ക്കൊണ്ടാല്‍ ഇന്ത്യക്ക് തലവേദനയാവും. 

122 തവണയാണ് ടെസ്റ്റില്‍ ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍ വന്നത്. അവിടെ 26 വട്ടം ഇന്ത്യ ജയിച്ചപ്പോള്‍ 47 തവണയാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. 49 വട്ടം കളി സമനിലയിലായി. 2016-17ല്‍ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വന്നപ്പോള്‍ 4-0നാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയെ 4-1ന് ഇംഗ്ലണ്ട് തറ പറ്റിക്കുകയും ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com