റൂട്ടിനെ മടക്കി ബുമ്റ; രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് പരുങ്ങലിൽ; അശ്വിന് മൂന്ന് വിക്കറ്റ്

റൂട്ടിനെ മടക്കി ബുമ്റ; രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് പരുങ്ങലിൽ; അശ്വിന് മൂന്ന് വിക്കറ്റ്
റൂട്ടിനെതിരെ ബുമ്റയുടെ അപ്പീൽ/ ട്വിറ്റർ
റൂട്ടിനെതിരെ ബുമ്റയുടെ അപ്പീൽ/ ട്വിറ്റർ

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് തകര്‍ച്ച. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 578 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചു. 241 റണ്‍സ് ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്.

നിലവില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റുകള്‍ നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയില്‍. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ ഇംഗ്ലണ്ടിന് ഇപ്പോള്‍ ആകെ 359 റണ്‍സ് ലീഡായി.

അവസാന ദിവസങ്ങളില്‍ പിച്ച് സ്പിന്നിന് അനുകൂലമാകുമെന്ന പ്രവചനം ശരിവയ്ക്കുന്നതാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്. രണ്ടാം ഇന്നിങ്‌സില്‍ വീണ നാല് ഇംഗ്ലീഷ് വിക്കറ്റുകളില്‍ മൂന്നും ആര്‍ അശ്വിന്‍ സ്വന്തമാക്കി. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ അശ്വിന്‍ ഞെട്ടിച്ചു. ആദ്യ പന്തില്‍ റോറി ബേണ്‍സിനെ ഗോള്‍ഡന്‍ ഡക്കായി പുറത്താക്കിയാണ് അശ്വിന്‍ ഞെട്ടിച്ചത്.

ഡോം സിബ്‌ലി (16), ഡാന്‍ ലോറന്‍സ് (18), ബെന്‍ സ്റ്റോക്‌സ് (ഏഴ്), ക്യാപ്റ്റന്‍ ജോ റൂട്ട് (40) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 17 റണ്‍സുമായി ഒലി പോപും 14 റണ്‍സുമായി ജോസ് ബട്‌ലര്‍ എന്നിവരാണ് ക്രീസിലുള്ളത്. നിലയുറപ്പിച്ച് വരികയായിരുന്ന റൂട്ടിനെ ബുമ്‌റയാണ് മടക്കിയത്. ഇഷാന്ത് ശര്‍മയും ഒരു വിക്കറ്റെടുത്തു.

നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര  റിഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് കൂടിവേണ്ടിയിരുന്ന റിഷഭ് പന്തിനെ ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒന്‍പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു.

വാലറ്റത്ത് വാഷിങ്ടന്‍ സുന്ദര്‍ 85 റണ്‍സുമായി പുറത്താകാതെ നിന്നു. അശ്വിന്‍ 31 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com