രണ്ടാം ടെസ്റ്റും തോറ്റാല്‍ കോഹ്‌ലി നായക സ്ഥാനം രാജിവെച്ചേക്കും: പനേസര്‍

എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് കോഹ്‌ലി. എന്നാല്‍ കോഹ്‌ലിക്ക് കീഴില്‍ ടീം മികവ് കാണിക്കുന്നില്ല
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിലും തോറ്റാല്‍ കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. കോഹ് ലി സമ്മര്‍ദത്തിലായിരുന്നു. രഹാനെ ക്യാപ്റ്റനായി മികവ് കാണിച്ചതോടെ കോഹ് ലിക്ക് മുകളിലുള്ള സമ്മര്‍ദം കൂടിയതായും പനേസര്‍ പറയുന്നു. 

എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് കോഹ്‌ലി. എന്നാല്‍ കോഹ്‌ലിക്ക് കീഴില്‍ ടീം മികവ് കാണിക്കുന്നില്ല. കോഹ്‌ലി നായകനായ കഴിഞ്ഞ 4 ടെസ്റ്റുകളുടെ ഫലം നമുക്ക് മുന്‍പിലുണ്ട്. തുടരെ നാല് ടെസ്റ്റ് തോറ്റുകഴിഞ്ഞു. അടുത്ത ടെസ്റ്റിലും തോറ്റ് ആ കണകക്ക് അഞ്ചിലേക്ക് എത്തിയാല്‍, കോഹ് ലി നായക സ്ഥാനം ഉപേക്ഷിക്കും എന്നാണ് എനിക്ക് തോന്നുന്നത്, പനേസര്‍ പറഞ്ഞു. 

ചെന്നൈ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ജയം അവിശ്വസനീയമായിരുന്നു. ടീമിനുള്ളില്‍ എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് ആ അഞ്ച് ദിവസത്തെ കളിയില്‍ പ്രകടമായിരുന്നു. ഈ വിധം മുന്‍പില്‍ നിന്ന് നയിച്ച ജോ റൂട്ട് കയ്യടി അര്‍ഹിക്കുന്നു. ഏറെ നാള്‍ ആഘോഷിക്കപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഈ ജയം എന്നും പനേസര്‍ പറഞ്ഞു.

ചെന്നൈ ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്‍പില്‍ തോല്‍വിയിലേക്ക് വീണത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. കോഹ് ലിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ന്യൂസിലാന്‍ഡില്‍ രണ്ട് ടെസ്റ്റുകള്‍ ഇന്ത്യ തോറ്റിരുന്നു. ഓസ്‌ട്രേലിയയില്‍ അഡ്‌ലെയ്ഡില്‍ കോഹ് ലിക്ക് കീഴില്‍ ഇന്ത്യ തകര്‍ന്നടിയുകയുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com