'സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും കരച്ചില്‍ ആരംഭിക്കും', മൊട്ടേര പിച്ചിനെ പിന്തുണച്ച് നഥാന്‍ ലിയോണ്‍ 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീമിങ്ങ് വിക്കറ്റില്‍ നമ്മള്‍ കളിക്കുകയും 47,60 സ്‌കോറിന് ഓള്‍ഔട്ട് ആവുകയും ചെയ്യുന്നു
നഥാന്‍ ലിയോണ്‍/ഫയല്‍ ചിത്രം
നഥാന്‍ ലിയോണ്‍/ഫയല്‍ ചിത്രം

സിഡ്‌നി: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് നടന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. പിച്ചിന് നേരെയുള്ള വിമര്‍ശനങ്ങള്‍ തനിക്ക് മനസിലാവുന്നില്ലെന്നാണ് ലിയോണ്‍ പ്രതികരിച്ചത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീമിങ്ങ് വിക്കറ്റില്‍ നമ്മള്‍ കളിക്കുകയും 47,60 സ്‌കോറിന് ഓള്‍ഔട്ട് ആവുകയും ചെയ്യുന്നു. അപ്പോഴൊന്നും ആരും ഒന്നും പറയാറില്ല. എന്നാല്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ലോകം മുഴുവനും അതിന്റെ പേരും പറഞ്ഞ് കരയാന്‍ തുടങ്ങും. എനിക്കിത് മനസിലാവുന്നില്ല, ലിയോണ്‍ പറഞ്ഞു. 

ഞാന്‍ പിച്ചിനെ പിന്തുണയ്ക്കുന്നു. രസിപ്പിക്കുന്നതാണത്. എല്ലാ അര്‍ഥത്തിലും ഉജ്വലമായിരുന്നു. അവിടുത്തെ ക്യുറേറ്ററെ സിഡ്‌നിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ പറയുന്നു.

രണ്ട് ദിവസം കൊണ്ട് അവസാനിച്ച പിങ്ക് ബോള്‍ ടെസ്റ്റിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, അലസ്റ്റിയര്‍ കുക്ക് എന്നിവര്‍ വിമര്‍ശനവുമായി എത്തി. എന്നാല്‍ പിച്ചിന് യാതൊരു പ്രശ്‌നവും ഉണ്ടായില്ലെന്നും, ബാറ്റ്‌സ്മാന്മാരുടെ കഴിവ്‌കേടാണ് അവിടെ കണ്ടതെന്നുമാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ ചൂണ്ടിക്കാണിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com