''ഇറങ്ങി പോകൂ, ഓസീസ് താരങ്ങള്‍ അലറി''; 1981 മെല്‍ബണ്‍ ടെസ്റ്റിലെ ഇറങ്ങി പോക്കിന് പിന്നില്‍

അന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തന്നെ പ്രകോപിപ്പിച്ച വിധത്തെ കുറിച്ച് പറയുകയാണ് ഗാവസ്‌കര്‍ ഇപ്പോള്‍
സുനില്‍ ഗാവസ്‌കര്‍/ഫയല്‍ ചിത്രം
സുനില്‍ ഗാവസ്‌കര്‍/ഫയല്‍ ചിത്രം

ട്ട് വിധിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച് സഹതാരം ചേതന്‍ ചൗഹനും ഒന്നിച്ച് ഗ്രൗണ്ട് വിടാനുള്ള സുനില്‍ ഗാവസ്‌കറുടെ തീരുമാനം ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ടാവും. അന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തന്നെ പ്രകോപിപ്പിച്ച വിധത്തെ കുറിച്ച് പറയുകയാണ് ഗാവസ്‌കര്‍ ഇപ്പോള്‍. 

1981ലെ മെല്‍ബണ്‍ ടെസ്റ്റിന് ഇടയില്‍ ഡെന്നിസ് ലില്ലിയുടെ ഡെലിവറിയില്‍ ഗാവസ്‌കര്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ പന്ത് ആദ്യം ബാറ്റിലാണ് കൊണ്ടത്. പക്ഷേ അമ്പയര്‍ ഔട്ട് വിധിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഗാവസ്‌കറുടെ രോഷ പ്രകടനം. 

ഇന്‍സൈഡ് എഡ്ജ് ആയിരുന്നു അവിടെ. ഫോര്‍വേഡ് ഷോട്ട് ലെഗില്‍ നിന്ന് അത് വ്യക്തമായി കാണാം. എന്നാല്‍ അത് പാഡില്‍ കൊണ്ടെന്നാണ് ഡെന്നിസ് പറഞ്ഞു കൊണ്ടിരുന്നത്. ബാറ്റ് ആണ് കൊണ്ടത് എന്ന് പറയാനാണ് ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്. ആ സമയം ചേതന്‍ ചൗഹാനോട് എനിക്കൊപ്പം പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു...ഗാവസ്‌കര്‍ പറയുന്നു. 

അവിടെ എല്‍ബിഡബ്ല്യുവിന്റെ പേരിലാണ് ഞാന്‍ അസ്വസ്ഥനായത് എന്നാണ് പലരും കരുതുന്നത്. അത് അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഡ്രസിങ് റൂമിലേക്ക് ഞാന്‍ മടങ്ങുന്ന സമയം ഓസ്‌ട്രേലിയക്കാര്‍ പ്രകോപിപ്പിച്ചതാണ് അവിടെ ചേതന്‍ ചൗഹാനെ ഞാന്‍ ഒപ്പം വിളിക്കാന്‍ കാരണം. 

ഇറങ്ങി പോവാനാണ് അവര്‍ അവിടെ എന്നോട് പറഞ്ഞത്. അതാണ് എന്നെ പ്രകോപിപ്പിച്ചത്. എന്നാല്‍ എന്തിനാണ് ഗ്രൗണ്ട് വിട്ടത്? അതിന് മുന്‍പത്തെ ദിവസം അലന്‍ ബോര്‍ഡര്‍ 3 വട്ടം ഔട്ടായി. 100 റണ്‍സ് എടുത്തതിന് ശേഷം വീണ്ടും അലന്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. ഈ സമയം സയിദ് കിര്‍മാണി എന്നോട് പറഞ്ഞു, ഇതിലും ഔട്ട് നല്‍കിയില്ലെങ്കില്‍ ഗ്രൗണ്ട് വിടുമെന്ന്...

നിനക്കതിന് കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അതെന്റെ സത്യസന്ധതയെ ബാധിക്കുന്നതാണ് എന്നാണ് കിര്‍മാണി മറുപടി നല്‍കിയത്. ആ വാക്ക് എന്റെ മനസില്‍ കിടന്നിരുന്നു. പിന്നത്തെ ദിവസം അത് സംഭവിച്ചു, ഗാവസ്‌കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com