ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യക്ക് യോഗ്യത നേടാനുള്ള കടമ്പകള്‍ ഇങ്ങനെ

അഡ്‌ലെയ്ഡിലെ നാണക്കേടില്‍ നിന്നും ശക്തമായി മെല്‍ബണില്‍ തിരിച്ചെത്തിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യക്ക് മുന്‍പില്‍ ഇനിയും കടമ്പകളുണ്ട്...
സിഡ്‌നിയില്‍ വാര്‍ണറുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സിഡ്‌നിയില്‍ വാര്‍ണറുടെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ല്ല തുടക്കമായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്. എന്നാല്‍ ന്യൂസിലാന്‍ഡ് പര്യടനത്തോടെ കാര്യങ്ങള്‍ കയ്യില്‍ നിന്ന് വഴുതി തുടങ്ങി. അഡ്‌ലെയ്ഡിലെ നാണക്കേടില്‍ നിന്നും ശക്തമായി മെല്‍ബണില്‍ തിരിച്ചെത്തിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യക്ക് മുന്‍പില്‍ ഇനിയും കടമ്പകളുണ്ട്...

72.2 പോയിന്റ് ശതമാനമാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോഴുള്ളത്. ഇനി വരുന്ന കളികളില്‍ നാല് ടെസ്റ്റുകളില്‍ ജയം പിടിക്കുക, അതല്ലെങ്കില്‍ മൂന്ന് ജയം ഒരു സമനില എന്നിവയാണ് പോയിന്റ് ടേബിളില്‍ മുകളിലേക്ക് കയറാന്‍ ഇന്ത്യക്ക് മുന്‍പിലുള്ള വഴികള്‍. 

വിജയ ശതമാനം കൂടുതലുള്ള രണ്ട് ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുക. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ട് ഇന്ത്യയില്‍ നാല് ടെസ്റ്റുകള്‍ കളിക്കും. 

0.767 പോയിന്റ് ശതമാനമാണ് ഓസ്‌ട്രേലിയക്കുള്ളത്. ഇന്ത്യക്ക് 0.722. വിന്‍ഡിസിനും പാകിസ്ഥാനും എതിരെ പരമ്പര തൂത്തുവാരി എത്തുന്ന ന്യൂസിലാന്‍ഡ് ആണ് ഇന്ത്യക്ക് പ്രധാനമായും വെല്ലുവിളി സൃഷ്ടിക്കുന്നത്. ഓസ്‌ട്രേലിയക്കും, ഇംഗ്ലണ്ടിനും എതിരായ ടെസ്റ്റ് പരമ്പരയില്‍ മികവ് പുറത്തെടുക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com