800 ടെസ്റ്റ് വിക്കറ്റിലേക്ക്‌ അശ്വിന്‍ എത്തും, ലിയോണിന് അത്രയും മികവില്ല: മുത്തയ്യ മുരളീധരന്‍

800 വിക്കറ്റ് നേട്ടത്തിലേക്ക് എത്താന്‍ മാത്രമുള്ള മികവ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു
സ്മിത്തിനെ പുറത്താക്കിയ അശ്വിന്റെ ആഹ്ലാദം/ ട്വിറ്റർ
സ്മിത്തിനെ പുറത്താക്കിയ അശ്വിന്റെ ആഹ്ലാദം/ ട്വിറ്റർ

ബ്രിസ്‌ബേന്‍: ടെസ്റ്റില്‍ 800 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് കഴിയുമെന്ന് ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍. 800 വിക്കറ്റ് നേട്ടത്തിലേക്ക് എത്താന്‍ മാത്രമുള്ള മികവ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ടെസ്റ്റില്‍ നിലവില്‍ 396  വിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്. അശ്വിന്‍ ഇതുവരെ നേടിയത് 377 വിക്കറ്റും. 25.33 എന്ന ശരാശരിയിലാണ് അശ്വിന്‍ വിക്കറ്റ് വീഴ്ത്തിയത്. ലിയോണിന്റേത് 31.98 എന്ന ശരാശരിയും.

മഹാനായ ബൗളറായി ഉയരാനുള്ള സാധ്യത അശ്വിന് മുന്‍പിലുണ്ട്. അശ്വിന്‍ അല്ലാതെ മറ്റൊരു യുവ ബൗളര്‍ മുന്‍പോട്ട് വന്ന് 800ലേക്ക് എത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അവിടേത്ത് എത്താന്‍ തക്ക മികവ് ലിയോണിന് ഉണ്ടാകണം എന്നില്ല. 400ന് അടുത്താണ് ലിയോണ്‍ എന്നാല്‍ ലിയോണിന് അവിടേക്ക് എത്താന്‍ ഒരുപാട് ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ടതായുണ്ട്, മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

ബ്രിസ്‌ബേനില്‍ നാലാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഓഫ് സ്പിന്നര്‍ ലിയോണിന്റെ 100ാം ടെസ്റ്റായിരിക്കും അത്. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവനില്‍ ലിയോണ്‍ ഉണ്ടാവുമെന്ന് ഓസീസ് നായകന്‍ ടിം പെയ്ന്‍ വ്യക്തമാക്കി കഴിഞ്ഞു. ഗബ്ബയില്‍ നാളെയാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.

മനോഹരമായാണ് ലിയോണിന്റെ കയ്യില്‍ നിന്ന് പന്ത് വരുന്നത്. 100ാം ടെസ്റ്റ് എന്നത് വലിയ നേട്ടമാണ്. ലിയോണിന് എതിരെ ഇന്ത്യക്കാര്‍ വളരെ നന്നായി കളിക്കുന്നതായും പെയ്ന്‍ പറഞ്ഞിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ മൂന്ന് ടെസ്റ്റ് കഴിയുമ്പോള്‍ 12 വിക്കറ്റാണ് അശ്വിന് നേടിയത്. ലിയോണിന് നേടാനായത് ആറ് വിക്കറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com