സിഡ്‌നിയില്‍ ഇന്ത്യന്‍ കളിക്കാര്‍ വംശീയ അധിക്ഷേപത്തിന് ഇരയായി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ട്

സിഡ്‌നി ടെസ്റ്റിന് ഇടയില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശിയാധിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
മുഹമ്മദ് സിറാജിന് എതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കുന്നു/ഫോട്ടോ: എപി
മുഹമ്മദ് സിറാജിന് എതിരായ വംശീയ അധിക്ഷേപത്തിന് പിന്നാലെ ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കുന്നു/ഫോട്ടോ: എപി

സിഡ്‌നി: സിഡ്‌നി ടെസ്റ്റിന് ഇടയില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശിയാധിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. 

ന്യൂ സൗത്ത് വെയില്‍സ് പൊലീസിനൊപ്പം ചേര്‍ന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണം. സിഡ്‌നി ടെസ്റ്റിന് ഇടയില്‍ ബൂമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് നേരെയായിരുന്നു കാണികളുടെ ഭാഗത്ത് നിന്നും വംശിയ അധിക്ഷേപമുണ്ടായത്. ഇതോടെ ആറ് കാണികളെ പൊലീസ് ഗ്രൗണ്ടില്‍ നിന്ന് നീക്കി. 10 മിനിറ്റോളം കളി തടസപ്പെടുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളും, ടിക്കറ്റ് വിവരങ്ങളും, മറ്റ് കാണികളെ ചോദ്യം ചെയ്തും കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇപ്പോള്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വംശിയ അധിക്ഷേപത്തിന് ഇരയായതായി കണ്ടെത്തിയ റിപ്പോര്‍ട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഐസിസിക്ക് കൈമാറി. സിഡ്‌നി ടെസ്റ്റിന്റെ നാലാം ദിനം മുഹമ്മദ് സിറാജ് അമ്പയറുടെ പക്കലെത്തി പരാതി പറഞ്ഞതോടെയാണ് മത്സരം തടസപ്പെട്ടത്.  ഓസ്‌ട്രേലിയന്‍ കാണികളുടെ ഭാഗത്ത് നിന്നും സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി പല ഇന്ത്യന്‍ മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com