ഇനിയും ഒരുപാട് കടമ്പകളുണ്ട് മുന്‍പില്‍, നടരാജന്റെ ഭാവിയില്‍ ഇര്‍ഫാന്‍ പഠാന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ ടി നടരാജന് ഇനിയും ഒരുപാട് ചെയ്യേണ്ടതായുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍
ബ്രിസ്‌ബെയ്‌നില്‍ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: എപി
ബ്രിസ്‌ബെയ്‌നില്‍ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ ടി നടരാജന് ഇനിയും ഒരുപാട് ചെയ്യേണ്ടതായുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇടംകയ്യന്‍ ബൗളര്‍ ഏതൊരു ടീമിനും മുതല്‍ക്കൂട്ടാണെന്നും പഠാന്‍ പറഞ്ഞു. 

തന്റെ ആംഗിളിലും, താളത്തിലും നടരാജന്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. കൂടുതല്‍ ആവര്‍ത്തിക്കാന്‍ സാധിക്കുന്ന ബൗളിങ് ആക്ഷനാണ് നടരാജന്റേത്. എന്നാല്‍ പന്ത് റിലീസ് ചെയ്യുന്ന സമയത്തെ ശരീര ഭാഷയില്‍ മാറ്റങ്ങള്‍ വരണം, പഠാന്‍ ചൂണ്ടിക്കാണിച്ചു. 

ഇടത് ശരിയാണെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്. ഇടംകയ്യന്‍ ബൗളര്‍ ഏതൊരു ടീമിനും മുതല്‍ക്കൂട്ടാണ്. കാരണം വ്യത്യസ്ത വേരിയേഷന്‍ ഇടംകയ്യന്‍ ബൗളര്‍ കൊണ്ടുവരുന്നു. ബാറ്റ്‌സ്മാനിലേക്ക് വ്യത്യസ്ത ആംഗിളിലാണ് ഇടംകയ്യന്‍ ബൗളര്‍ എത്തുന്നത്. 

അടുത്ത ഏഴ് വര്‍ഷത്തോളം ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതാവണം നടരാജന്റെ ലക്ഷ്യം. അതിനായി തന്റെ ഫിറ്റ്‌നസിലും നടരാജന്‍ ശ്രദ്ധ കൊടുക്കണം. തന്റെ ആവനാഴിയിലെ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നതിന് ഒപ്പം, കളിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണം. കൂടുതല്‍ മികച്ച ഉത്പന്നമാക്കി നടരാജനെ മാറ്റിയെടുക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കുമെന്ന് ഉറപ്പാണെന്നും പഠാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com