എത്ര ഡെലിവറി നേരിട്ടു? കരിയര്‍ മാറ്റിമറിച്ചത് കോഹ്‌ലിയുടെ ചോദ്യമെന്ന് വിന്‍ഡിസ് ബാറ്റ്‌സ്മാന്‍

ടെസ്റ്റില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ തന്നെ സഹായിച്ചത് കോഹ് ലിയുടെ വാക്കുകളാണെന്ന് ബ്ലാക്ക് വുഡ് പറഞ്ഞു
വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ
വിരാട് കോഹ്‌ലി/ഫോട്ടോ: പിടിഐ

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ചിന്താഗതി മാറ്റാന്‍ തുണച്ചത് വിരാട് കോഹ്‌ലിയാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്. ടെസ്റ്റില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ തന്നെ സഹായിച്ചത് കോഹ് ലിയുടെ വാക്കുകളാണെന്ന് ബ്ലാക്ക് വുഡ് പറഞ്ഞു. 

സമൂഹമാധ്യമങ്ങളില്‍ കൂടിയും മറ്റും ഞാന്‍ കോഹ് ലിയോട് സംസാരിച്ചിട്ടുണ്ട്. ഇന്ത്യ കഴിഞ്ഞ തവണ വിന്‍ഡിസിലേക്ക് വന്നപ്പോള്‍ കോഹ് ലിയോട് നേരിട്ട് സംസാരിക്കാനായി. എന്തുകൊണ്ടാണ് എനിക്ക് ഒരുപാട് അര്‍ധ ശതകങ്ങളും, ഒരു സെഞ്ചുറിയും മാത്രമുള്ളതെന്ന് ഞാന്‍ കോഹ് ലിയോട് ചോദിച്ചു. 

സെഞ്ചുറി നേടി കഴിഞ്ഞാല്‍ നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്? എത്ര ഡെലിവറി നേരിട്ടു? ഇതായിരുന്നു കോഹ്‌ലിയുടെ മറുചോദ്യം. 212 ബോളുകള്‍ താന്‍ നേരിട്ടതായി ഞാന്‍ കോഹ് ലിയോട് പറഞ്ഞു. കൂടുതല്‍ ഡെലിവറികള്‍ നേരിടുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും എന്നായിരുന്നു കോഹ് ലിയുടെ മറുപടി. 

200, 300 പന്തുകള്‍ നേരിട്ട് കഴിയുമ്പോള്‍, എതിരാളി ആരായാലും എനിക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്ന് അവിടെയാണ് എനിക്ക് ബോധ്യമായത്. മൂന്ന് വര്‍ഷത്തോളം വിന്‍ഡിസ് ടീമില്‍ നിന്ന് ഞാന്‍ മാറ്റി നിര്‍ത്തപ്പെട്ടു. എന്നാല്‍ മാനസികമായി കൂടുതല്‍ കരുത്ത് നേടിയും, ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയുമാണ് ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത് എന്നും ബ്ലാക്ക്വുഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com