ഉച്ചഭക്ഷണത്തിന് പണമുണ്ടാവില്ല, ഭയമില്ലാത്ത ഈ കളിക്ക് പിന്നില്‍ കാലിയായ പോക്കറ്റ്: ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പ്‌

രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ യാത്ര പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്ന് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഫിലിപ്പ്
ജോഷ് ഫിലിപ്പ്/ഫോട്ടോ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ജോഷ് ഫിലിപ്പ്/ഫോട്ടോ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സിഡ്‌നി: രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ യാത്ര പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്ന് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഫിലിപ്പ്. ഭക്ഷണം കഴിക്കാനുള്ള പണം പോലും തന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ഫിലിപ്പ് പറയുന്നു. 

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഒരു ടീമിലും അംഗമാവാന്‍ എനിക്കായില്ല. സ്റ്റേറ്റ് ക്രിക്കറ്റ് കളിക്കാമെന്ന സ്വപ്‌നം അകന്ന് പോവുന്നതായി തോന്നി. 20 പൗണ്ടാണ് എന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനുള്ള പണം ഉണ്ടാവുമായിരുന്നില്ല. അതെല്ലാം അതിജീവിച്ചാണ് ഇവിടെ എത്തിയത്, ഫിലിപ്പ് പറയുന്നു. 

ഒരു ടീമിലും അംഗമാവാതെ വന്നപ്പോഴാണ് എന്റെ കളിയില്‍ ഞാന്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയത്. പേടിയില്ലാതെ കളിക്കുന്ന രീതി സ്വീകരിച്ചത് അതോടെയാണ്. ഫലം എന്താണ് എന്നത് എനിക്ക് വിഷയമല്ല. ഞാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി എന്റെ ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് കളിക്കുന്നു. ഔട്ട് ആയാല്‍ ഔട്ട് ആയി...ആര് ശ്രദ്ധിക്കുന്നു...

ന്യൂസിലാന്‍ഡിന് എതിരായ ഓസ്‌ട്രേലിയയുടെ ടി20  ടീമില്‍ ഫിലിപ്പ് ഇടം നേടിയിട്ടുണ്ട്. ബിഗ് ബാഷ് ലീഗ് സീസണില്‍ റണ്‍വേട്ടക്കാരില്‍ മുന്‍പില്‍ നിന്നതോടെയാണ് ഫിലിപ്പിന് ഓസീസ് ടീമിലേക്ക് വിളിയെത്തിയത്. ടി20 ലോകകപ്പ് സംഘത്തില്‍ അംഗമാവുകയാണ് ലക്ഷ്യമെന്നും ഫിലിപ്പ് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com