2016 യൂറോ ഇംഗ്ലണ്ടിന് ദുഃസ്വപ്‌നമായപ്പോള്‍ കുറ്റാരോപിതന്‍, ഇന്ന് ഇംഗ്ലണ്ടിന്റെ ഡാര്‍ലിങ് സ്റ്റെര്‍ലിങ്

ഇംഗ്ലണ്ടിന് വേണ്ടി കളിച്ച കഴിഞ്ഞ 20 കളിയില്‍ നിന്ന് 15 ഗോളാണ് സ്‌റ്റെര്‍ലിങ് നേടിയത്
റഹീം സ്റ്റെര്‍ലിങ്/ഫോട്ടോ: ട്വിറ്റര്‍
റഹീം സ്റ്റെര്‍ലിങ്/ഫോട്ടോ: ട്വിറ്റര്‍


നാല് കളിയില്‍ നിന്ന് മൂന്ന് ഗോളുകള്‍. 2016 യൂറോയിലെ തിരിച്ചടികളില്‍ നിന്ന് യൂറോ 2020ലേക്ക് എത്തുമ്പോള്‍ സൗത്ത്‌ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് ആക്രമണങ്ങളുടെ ഹൃദയതുടിപ്പായി റഹീം സ്റ്റെര്‍ലിങ് മാറുന്ന നിമിഷങ്ങള്‍...

 2016ല്‍ ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ വിങ്ങര്‍ പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തിനുള്ള സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിച്ചില്ല. എന്നാലിപ്പോള്‍  ഇംഗ്ലണ്ടിന് വേണ്ടി കളിച്ച കഴിഞ്ഞ 20 കളിയില്‍ നിന്ന് 15 ഗോളാണ് സ്‌റ്റെര്‍ലിങ് നേടിയത്. ഇംഗ്ലണ്ടിന്റെ പ്രധാന താരം ഹാരി കെയ്ന്‍ എന്ന് പറയുമ്പോഴും കണക്കുകള്‍ ചൂണ്ടുന്നത് സ്‌റ്റെര്‍ലിങ്ങിന്റെ നേര്‍ക്കാണ്. 

കഴിഞ്ഞ മൂന്ന് സീസണുകളില്‍ സ്‌റ്റെര്‍ലിങ്ങിന്റെ പേരിലാണ് കൂടുതല്‍ ഗോള്‍ ഇന്‍വോള്‍മെന്റുകള്‍, 110. ഗോളുകളും അസിസ്റ്റും ഉള്‍പ്പെട്ടതാണ് ഈ കണക്ക്. ഇവിടെ മറ്റ് ഇംഗ്ലീഷ് താരങ്ങളേക്കാള്‍ മുന്‍പിലാണ് സ്റ്റെര്‍ലിങ്. 109 ഗോള്‍ ഇന്‍വോള്‍മെന്റുമായി ജേഡന്‍ സാഞ്ചോയാണ് രണ്ടാമത്. ഹാരി കെയ്ന്‍ മൂന്നാമതും, 106. 94 ഗോള്‍ ഇന്‍വോള്‍മെന്റുമായി റാഷ്‌ഫോര്‍ഡ് നാലാമതും. 

വമ്പന്‍ മത്സരങ്ങളില്‍ സ്റ്റെര്‍ലിങ്ങിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സൗത്ത്‌ഗേറ്റിനെ പ്രേരിപ്പിക്കു്‌നന ഘടകങ്ങളില്‍ ഒന്ന് ഈ കണക്കാണ്. ജര്‍മനിക്കെതിരെ വെംബ്ലിയില്‍ ഗോള്‍ വല കുലുക്കിയതോടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് കളിയിലും ഗോള്‍ വല കുലുക്കുന്ന രണ്ടാമത്തെ മാത്രം താരമായി സ്‌റ്റെര്‍ലിങ്. 

2018 ലോകകപ്പിലെ പ്രകടനവും മാഞ്ചസ്റ്റര്‍ സിറ്റിക്കായുള്ള മോശം ഫോമിനു പിന്നാലെ ഇംഗ്ലണ്ട് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുള്ളപ്പോഴാണ് സ്‌റ്റെര്‍ലിങ് മികവ് കാണിക്കുന്നത്. ജര്‍മനിക്കെതിരെ ഇംഗ്ലണ്ട് താരങ്ങള്‍ അസ്വസ്ഥതയോടെ തുടങ്ങിയപ്പോള്‍ 25 വാര അകലെ നിന്ന് തൊടുത്ത സ്‌റ്റെര്‍ലിങ്ങിന്റെ ഷോട്ട് മാന്യുവല്‍ ന്യൂയര്‍ തടുത്തിട്ടത് അക്രോബാറ്റിക് സേവിലൂടെ. ജര്‍മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായ ആദ്യ മുന്നേറ്റമായിരുന്നു അത്.

വംശീയ അധിക്ഷേപങ്ങള്‍ തുടരെ നേരുടുന്ന താരം. സമത്വത്തിനായുള്ള നിലപാട് ഉയര്‍ത്തിപ്പിടിച്ച് കളിക്കളം നിറയുന്ന സ്റ്റെര്‍ലിങ് ഇപ്പോള്‍ ഇംഗ്ലീഷ് ഫുട്‌ബോളിലെ പ്രിയപ്പെട്ടവനാണ്. സ്‌റ്റെര്‍ലിങ്ങിന് അഞ്ച് വയസുള്ളപ്പോള്‍ ഇംഗ്ലണ്ടിലേക്ക് ജമൈക്കയില്‍ നിന്ന് കുടിയേറിയതാണ് സ്‌റ്റെര്‍ലിങ്ങിന്റെ കുടുംബം. സ്‌റ്റെര്‍ലിങ്ങിനെ ജമൈക്കന്‍ ഫുട്‌ബോളിലേക്ക് എത്തിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com