വല കുലുക്കിയത് കവാനിയും സുവാരസും മാത്രം; ഷൂട്ടൗല്‍ ഉറുഗ്വേയെ വീഴ്ത്തി കൊളംബിയ സെമിയില്‍

ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക സെമി ഫൈനലില്‍
ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കൊളംബിയ/ഫോട്ടോ: ട്വിറ്റര്‍
ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കൊളംബിയ/ഫോട്ടോ: ട്വിറ്റര്‍

ബ്രസീലിയ: ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക സെമി ഫൈനലില്‍. ഗോള്‍രഹിത സമനിലയില്‍ ഇരുടീമും ഉറച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

കൊളംബിയക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന നേട്ടം സ്വന്തമാക്കിയ കളിയില്‍ രണ്ട് പെനാല്‍റ്റികള്‍ സേവ് ചെയ്താണ് ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന ആഘോഷമാക്കിയത്. ഉറുഗ്വേയുടെ ജോസ് മരിയ ഗിമ്മെന്‍സ്, മത്തിയാസ് വിന എന്നിവരുടെ കിക്കുകള്‍ ഒസ്പിന തടഞ്ഞിട്ടതോടെ 4-2നാണ് പെനാല്‍റ്റിയില്‍ കൊളംബിയ ജയിച്ചു കയറിയത്. 

കവാനിക്കും സുവാരസിനും മാത്രമാണ് ലക്ഷ്യം കാണാനായത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിക്കാന്‍ മടിച്ച് കളിച്ചപ്പോള്‍ ഇരു ഭാഗത്ത് നിന്നും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് വന്നത് ഒരെണ്ണം മാത്രം. എന്നാല്‍ രണ്ടാം പകുതി തുടങ്ങിയതോടെ മുന്നേറ്റത്തില്‍ കരുത്ത് കാണിക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ വല കുലുക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com