2018ന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടെസ്റ്റ്; റെക്കോര്‍ഡുകള്‍ തിരുത്തി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

9.9 കോടി ആളുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടെലിവിഷനിലൂടെ കണ്ടത്
വിരാട് കോഹ് ലി, കെയ്ൻ വില്യംസൺ‌/ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
വിരാട് കോഹ് ലി, കെയ്ൻ വില്യംസൺ‌/ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ന്യൂഡല്‍ഹി: 2018ന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടെസ്റ്റ് മത്സരമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. 9.9 കോടി ആളുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടെലിവിഷനിലൂടെ കണ്ടത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ജയത്തിലേക്ക് നീങ്ങിയാല്‍ ആവും വ്യൂവര്‍ഷിപ്പ് ഉയരുക എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കോഹ് ലിയും കൂട്ടരും തോല്‍വിയിലേക്ക് വീണിട്ടും ടെലിവിഷനില്‍ കളി കണ്ടവരുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിച്ചു. 

ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ ടെസ്റ്റ് ജയങ്ങള്‍ ഇന്ത്യന്‍ ആരാധകരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പിന്തുടരാന്‍ പ്രേരിപ്പിച്ചു. നാല് വര്‍ഷത്തിന് ഇടയില്‍ ഒരു ടെസ്റ്റ് മത്സരത്തിലെ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പിന് തുണച്ചത് ഇതാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അനില്‍ ജയരാജ് പറഞ്ഞു. 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കണ്ടത് 103 മില്യണ്‍ ആളുകളാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് മാത്രം കണ്ടത് 26 മില്യണ്‍ ആളുകളും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഒറ്റ ടെസ്റ്റ് കണ്ടത് 10 കോടിക്കടുത്ത് ആളുകളെന്നാണ് ബാര്‍ക് റിപ്പോര്‍ട്ട്. 7.4 മില്യണ്‍ ആവറേജ് മിനിറ്റ് ഓഡിയന്‍സ് എന്ന നേട്ടത്തിലേക്കും ഇവിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ിപ്പ് ഫൈനല്‍ എത്തി. 

ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്ത ഫൈനലില്‍ എട്ട് വിക്കറ്റിനാണ് വില്യംസനും സംഘവും ജയം പിടിച്ചത്. രണ്ട് ദിനങ്ങള്‍ മഴയെ തുടര്‍ന്ന് നഷ്ടമായിരുന്നു. എന്നാല്‍ റിസര്‍വ് ഡേയില്‍ ഇന്ത്യയെ 170 റണ്‍സിന് ഓള്‍ഔട്ടാക്കിയ ന്യൂസിലാന്‍ഡ് വലിയ അപകടങ്ങളിലേക്ക് വീഴാതെ ജയം തൊട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com