ടി20 റാങ്കിങ്ങില്‍ കോഹ്‌ലി അഞ്ചാമത് തന്നെ, വമ്പന്‍ മുന്നേറ്റവുമായി ക്രിസ് വോക്‌സ്

762 പോയിന്റോടെയാണ് വിരാട് കോഹ് ലി അഞ്ചാമത്  നില്‍ക്കുന്നത്. 743 പോയിന്റോടെയാണ് കെ എല്‍ രാഹുല്‍ ആറാമത്
വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. കെ എല്‍ രാഹുല്‍ ഒരു സ്ഥാനം മുന്‍പോട്ട് കയറി ആറാമത് എത്തി. 

888 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍ ഒന്നാമത് തുടരുന്നു. 830 പോയിന്റോടെ ഓസ്‌ട്രേലിയന്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. 828 പോയിന്റോടെ പാകിസ്ഥാന്റെ ബാബര്‍ അസം മൂന്നാമത്. കിവീസ് താരം ഡെവോണ്‍ കോണ്‍വേയാണ് നാലാമത്. 

762 പോയിന്റോടെയാണ് വിരാട് കോഹ് ലി അഞ്ചാമത്  നില്‍ക്കുന്നത്. 743 പോയിന്റോടെയാണ് കെ എല്‍ രാഹുല്‍ ആറാമത്. ടി20യില്‍ ടോപ് 10ന്‍ കോഹ് ലിയും കെ എല്‍ രാഹുലും മാത്രമാണ് ഇന്ത്യന്‍ താരങ്ങളായുള്ളത്. 

ഏകദിന റാങ്കിങ്ങില്‍ കോഹ് ലിയും രോഹിത്തും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. ബാബര്‍ അസം ഒന്നാമതും. ഏകദിനത്തില്‍ ബൂമ്ര ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതായി. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ ഒന്‍പതാം സ്ഥാനത്തും. 

ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് കരിയര്‍ ബെസ്റ്റ് റാങ്കിങ്ങില്‍ എത്തി. 711 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബൗളര്‍മാരുടെ പട്ടികയില്‍ വോക്‌സ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 290 പോയിന്റുമായി വോക്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ശ്രീലങ്കക്കെതിരായ പ്രകടനമാണ് വോക്‌സിനെ തുണച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com