കോവിഡ് വ്യാപനം; ഒളിംപിക്സിന് കാണികൾക്ക് പ്രവേശനം ഇല്ല

കോവിഡ് വ്യാപനം; ഒളിംപിക്സിന് കാണികൾക്ക് പ്രവേശനം ഇല്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ടോക്യോ ഒളിംപിക്സിന് കാണികൾക്ക് പ്രവേശനം അനുവദിക്കില്ല. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിലും വേദികളായ മറ്റ് മൂന്ന് അയൽ പ്രദേശങ്ങളിലും ഒളിംപിക്സ് കാണികളില്ലാതെ അരങ്ങേറും. ചിബ, കനഗാവ, സൈതാമ എന്നിവയാണ് ഒളിംപിക്സിന്റെ വേദികളായ മൂന്ന് അയൽ പ്രദേശങ്ങൾ. 

ഒളിംപിക്സിന്റെ ഗെയിംസ് വേദികളിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജപ്പാൻ ഒളിംപിക്സ് മന്ത്രി തമായോ മരുകാവ അറിയിച്ചു. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് പ്രസിഡന്റ് തോമസ് ബാച്ച് വ്യാഴാഴ്ച ടോക്യോയിൽ എത്തും. കോവി‍‍‍ഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ മൂന്ന് ദിവസത്തെ ഐസൊലേഷനിലായിരിക്കും അദ്ദേഹം.

രണ്ട് മാസത്തിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ടോക്യോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ടോക്യോ അടക്കമുള്ള ന​ഗരങ്ങൾ ജപ്പാൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com