ലങ്കന്‍ ക്യാമ്പിലെ കോവിഡ് വ്യാപനം; ധവാനും സംഘവും ക്വാറന്റീനില്‍, ശ്രീലങ്ക രണ്ടാം നിര ടീമിനെ ഇറക്കിയേക്കും

ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യന്‍ ടീമിനെ ഹോട്ടലിനുള്ളില്‍ ക്വാറന്റൈന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്
ലങ്കന്‍ ടീം പരിശീലനത്തില്‍ / ഫയല്‍
ലങ്കന്‍ ടീം പരിശീലനത്തില്‍ / ഫയല്‍

കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യന്‍ ടീമിനെ ഹോട്ടലിനുള്ളില്‍ ക്വാറന്റൈന് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. ലങ്കന്‍ ടീമിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരമ്പര നീട്ടിവെച്ചിരുന്നു. 

ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്‍പ് രണ്ട് ടീമിനെ ശ്രീലങ്ക തയ്യാറാക്കിയിട്ടുണ്ട്. ഒരു സംഘം കൊളംബോയിലും രണ്ടാമത്തേത് ധാംബുള്ളയിലുമാണ്. പ്രധാന സ്‌ക്വാഡിനെ മാറ്റേണ്ടതായി വന്നാലുള്ള സാഹചര്യം മുന്‍പില്‍ കണ്ടാണ് ഇത്. 

ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയില്‍ ഇംഗ്ലണ്ടും മറ്റൊരു സ്‌ക്വാഡിനെ തയ്യാറാക്കിയിരുന്നു. ശ്രീലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫഌവറിനെ കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഡാറ്റ അനലിസ്റ്റ് ജിടി നിരോഷന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കും ലങ്കന്‍ ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചു. 

ലങ്കന്‍ ക്യാമ്പില്‍ കോവിഡ് ടെസ്റ്റ് വ്യാപകമായി നടത്തുന്നതോടെ കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. ഇത് ഇന്ത്യന്‍ ക്യാമ്പിലും ആശങ്ക നിറക്കുന്നു. 

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ലങ്കന്‍ ടീം നാട്ടിലേക്ക് തിരിച്ചെത്തിയത്. പുതുക്കിയ തിയതി അനുസരിച്ച് 17,19,21 തിയതികളിലാണ് ഏകദിന പരമ്പരകള്‍. ടി20 പരമ്പര 24,25,27 തീയതികളിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com