100 ശതമാനം ഷോട്ട് കൃത്യത, 58 ടച്ചുകള്‍; അര്‍ജന്റീനയുടെ ഭാവിയെന്ന് ഉറപ്പിച്ച് റോഡ്രിഗോ ഡി പോള്‍

അര്‍ജന്റീന 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ഫൈനലില്‍ താരമായത് റോഡ്രിഡോ ഡി പോള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മ്പന്‍ ഫൈനലില്‍ മെസി, ഏയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യുറോ എന്നിവരെ പോലുള്ള താരങ്ങള്‍ ഏറ്റവും മികച്ച പ്രകടനവുമായി നിറയുമെന്നാവും ഏറെ പേരും പ്രതീക്ഷിച്ചത്. എന്നാല്‍ അര്‍ജന്റീന 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ഫൈനലില്‍ താരമായത് റോഡ്രിഡോ ഡി പോള്‍...

മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍ തന്റെ സാങ്കേതിക തികവും അത്‌ലറ്റിക് മികവും പുറത്തെടുത്ത് ആധിപത്യം ഉറപ്പിച്ചു. ഡിമരിയ ക്ക് നേരെ വന്ന ക്രോസ് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റ് എന്ന് വിലയിരുത്തപ്പെടുന്നു. ഒപ്പം അര്‍ജന്റീനയുടെ ഭാവി എന്തെന്ന ചോദ്യത്തിലും റോഡ്രിഗോ ഡി പോളില്‍ നിന്ന് ഉത്തരമാവുന്നു. 

100 ശതമാനം ഷോട്ട് കൃത്യതയോടെയാണ് റോഡ്രിഗോ ഡി പോള്‍ കോപ്പ അമേരിക്ക ഫൈനലിലെ കണക്കുകളില്‍ തന്റെ ശക്തി കാണിക്കുന്നത്. 58 ടച്ചുകള്‍. 11 ഡ്യുയല്‍സ് ജയിച്ചപ്പോള്‍ ആറ് ഫൗളുകളും അനുകൂലമാക്കി. ബ്രസീലിന്റെ ഒഴുക്ക് തടഞ്ഞ് നാല് ടാക്കിളുകള്‍. ഒരു ഇന്റര്‍സെപ്ഷന്‍. ഒരു വലിയ അവസരം സൃഷ്ടിച്ച് ഒരു അസിസ്റ്റും. 

മാന്‍ ഓഫ് ദി മാച്ചായത് ഏയ്ഞ്ചല്‍ ഡി മരിയയാണെങ്കിലും മരിയയുടെ ഗോളിലേക്ക് വഴിവെച്ച റോഡ്രിഗോ ഡി പോളായിരുന്നു മാരക്കാനയിലെ താരം. സീരി എയില്‍ യുദിനിസിനായുള്ള ഫോം കോപ്പയില്‍ അര്‍ജന്റീനിയന്‍ കുപ്പായത്തിലെത്തിയപ്പോഴും മധ്യനിര താരം തുടര്‍ന്നു. 

റോഡ്രിഗോ ഡി പോളിന്റെ പ്രസ്സിങ് ബ്രസീലിന്റെ ദൃഡത തകര്‍ത്തു. ഡ്രിബ്ലിങ്ങുകള്‍ ബ്രസീലിനെ കുത്തിക്കൊണ്ടിരുന്നു. രണ്ട് പാസുകളാണ് പ്രധാനമായും റോഡ്രിഗോ ഡി പോളില്‍ നിന്ന് ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണിലുടക്കിയത്. 50 വാര അകലെ നിന്നുള്ള പാസ് അര്‍ജന്റീനയുടെ ആദ്യ ഗോളിലേക്ക് വഴി തുറന്നു. രണ്ടാമത്തേത് മെസിയിലേക്ക് നല്‍കിയ ഡയഗ്നല്‍ പാസും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com