6-0ന് ജയിച്ചിട്ടും കാര്യമില്ല, ധവാന് ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാവില്ല: അജിത് അഗാര്‍ക്കര്‍

ക്യാപ്റ്റന്‍സിയിലൂടെ ധവാന് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ 6-0ന് തൂത്തുവാരി ഇന്ത്യ എത്തിയാലും ശിഖര്‍ ധവാന് ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് മുന്‍ താരം അജിത് അഗാര്‍ക്കര്‍. റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ് ഇവിടെ കാര്യമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. 

ക്യാപ്റ്റന്‍സിയിലൂടെ ധവാന് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 ധവാന്‍ കളിച്ചു. എന്നാല്‍ പിന്നെ വന്ന നാലിലും പുറത്തിരുന്നു. ഐപിഎല്ലില്‍ തിരിച്ചെത്തി ധവാന്‍ മികവ് കാണിച്ചു. അതിന് മുന്‍പത്തെ ഐപിഎല്ലിലും ധവാന്‍ മികവ് കാണിച്ചിരുന്നു. ധവാന്റെ ഭാഗത്ത് നിന്നും ഇവിടെ പിഴവൊന്നും ഉണ്ടാവുന്നില്ല, അഗാര്‍ക്കര്‍ പറഞ്ഞു. 

ടി20യില്‍ റണ്‍സ് കണ്ടെത്തുകയാണ് ധവാന്‍ ചെയ്യേണ്ടത്. ധവാനേക്കാള്‍ പ്രധാന്യം രോഹിത്തിനും രാഹുലിനും ടീം നല്‍കുന്നു. ഇംഗ്ലണ്ടിന് എതിരെ രാഹുലിന്റേത് ശരാശരി പ്രകടനമാണ്. എന്നാല്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് ഒന്നാകെ എടുത്താന്‍ രാഹുലിന്റെ ഫോം മികച്ച് നില്‍ക്കുന്നതായി കാണാം. 

രോഹിത്തും രാഹുലും ധവാനെ മറികടന്ന് കഴിഞ്ഞതായി തോന്നാം. എന്നാല്‍ രാഹുലിന്റെ സമ്മര്‍ദം കൂട്ടാന്‍ ധവാന് കഴിയുന്നുണ്ട്. രോഹിത് വൈസ് ക്യാപ്റ്റനാണ്. ടീമിലെ രോഹിത്തിന്റെ സ്ഥാനം ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ രാഹുലില്‍ സമ്മര്‍ദം നിറക്കാന്‍ സാധിക്കും. റണ്‍സ് സ്‌കോര്‍ ചെയ്യുകയാണ് ഇതിന് വേണ്ടത്. ഇതിലൂടെ ഇലവനിലേക്ക് തിരികെ എത്താനാവും, അഗാര്‍ക്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com