പെനാല്‍റ്റി കിക്കിന് മുന്‍പ് സാകയെ ശപിച്ചു, 'കിരികോച്ചോ' വാക്ക് ഉപയോഗിച്ചതായി കില്ലിനി

പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് മുന്‍പ് ഇംഗ്ലണ്ട് യുവതാരം സാകയെ താന്‍ ശപിച്ചു എന്ന് സമ്മതിച്ച് എത്തുകയാണ് ഇറ്റാലിയന്‍ താരം കില്ലിനി
യൂറോ കപ്പ് ഫൈനലില്‍ സാകയുടെ മുന്നേറ്റം തടയാനുള്ള കില്ലിനിയുടെ ശ്രമം/ഫോട്ടോ: ട്വിറ്റര്‍
യൂറോ കപ്പ് ഫൈനലില്‍ സാകയുടെ മുന്നേറ്റം തടയാനുള്ള കില്ലിനിയുടെ ശ്രമം/ഫോട്ടോ: ട്വിറ്റര്‍
Published on
Updated on

യൂറോ കപ്പ് ഫൈനലിലെ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ബുകായോ സാകയ്ക്കും റഷ്‌ഫോര്‍ഡിനും നേരെ ഉയരുന്നു അധിക്ഷേപങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ സമയം, പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് മുന്‍പ് ഇംഗ്ലണ്ട് യുവതാരം സാകയെ താന്‍ ശപിച്ചു എന്ന് സമ്മതിച്ച് എത്തുകയാണ് ഇറ്റാലിയന്‍ താരം കില്ലിനി. 

സാകയുടെ സ്‌പോട്ട് കിക്ക് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണാരുമ തടഞ്ഞിട്ടിരുന്നു. സാക കിക്ക് എടുക്കുന്നതിന് തൊട്ടുമുന്‍പ് കിരികോച്ചോ എന്ന വാക്ക് കില്ലിനി പറഞ്ഞിരുന്നു. എതിരാളികള്‍ക്ക് മോശം സംഭവിക്കാന്‍ വേണ്ടി ഫുട്‌ബോള്‍ താരങ്ങള്‍ ഉപയോഗിക്കുന്ന വാക്കാണ് ഇത്. ഇഎസ്പിഎന്നിന്റെ ചോദ്യത്തിന് മറുപടി നല്‍കിയാണ് താന്‍ ആ വാക്ക് ഉപയോഗിച്ചതായി കില്ലിനി പറഞ്ഞത്. 

യുവേഫ പങ്കുവെച്ച വീഡിയോയില്‍ ഡോണാരുമയുടെ സേവ് വരുന്നതിന് മുന്‍പ് കില്ലിനി ആ വാക്ക് പറയുന്നത് വ്യക്തമായിരുന്നു. കിരികോച്ചോ വാക്ക് ദശകങ്ങളായി ഫുട്‌ബോള്‍ ലോകത്തിന് മുകളിലുണ്ട്. 

1980കളില്‍ യുവാന്‍ കാര്‍ലോസ് കിരികോച്ചോ എന്ന അര്‍ജന്റീനിയന്‍ ക്ലബ് എസ്തുഡിയാന്റെ ഡെ ല പ്ലാറ്റയുടെ ആരാധകനുമായി ബന്ധപ്പെട്ടാണ് ഈ വാക്കിന്റെ പിന്നാമ്പുറ കഥകളിലൊന്ന്. ക്ലബിന്റെ പരിശീലന സെഷനുകളില്‍ ഈ ആരാധകന്‍ സ്ഥിരമായി വന്നിരുന്നു. ഇയാള്‍ പരിശീലന സമയത്ത് വരുമ്പോഴെല്ലാം തന്റെ കളിക്കാര്‍ പരിക്കിന്റെ പിടിയിലേക്ക് വീഴുന്നതായി ക്ലബ് കോച്ചിന് തോന്നി. 

ഇതോടെ കാര്‍ലോസ് ബിലാര്‍ഡോ എതിരാളികളുടെ പരിശീലന സെഷനുകള്‍ കാണാന്‍ പോവാന്‍ ഈ ആരാധകനോട് നിര്‍ദേശിച്ചു. ലാ പ്ലാറ്റയില്‍ നിന്നുള്ള കുട്ടിയാണ് കിരികോച്ചോ എന്നും  1982ല്‍ തങ്ങള്‍ ചാമ്പ്യന്മാരായത് മുതല്‍ ഭാഗ്യചിഹ്നമായി തങ്ങള്‍ തിരഞ്ഞെടുത്തതായും ബിലാര്‍ഡോ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com