2018 ലോകകപ്പിലേക്ക് ടിക്കറ്റ് ലഭിക്കാതെ നാണംകെട്ടിടത്ത് നിന്ന് തിരിച്ചെഴുന്നേറ്റാണ് ഇറ്റലി യൂറോ 2020ല്‍ കിരീടം ഉയര്‍ത്തിയത്. ഇംഗ്ലണ്ടിനെ തകര്‍ത്ത ജയം ഇറ്റലി തകര്‍ത്താഘോഷിക്കുകയും ചെയ്തു. അവിടെ ഒരു ഇറ്റലി ആരാധകന്റെ ആഘോഷം ഒരുപടി കൂടി കടന്നതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
അസൂരിപ്പടയുടെ ആരാധകന്റെ കയ്യിലെ ടാറ്റുവാണ് കൗതുകമാവുന്നത്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ യുവതാരം ബുകായോ സാകയെ കില്ലിനി ഫൗള്‍ ചെയ്യുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഈ നിമിഷമാണ് ഇറ്റലി ആരാധകന്‍ തന്റെ കയ്യില്‍ പച്ചകുത്തിയത്.
ഫൈനലില്‍ ഇരുടീമും 1-1ന് തുല്യത പാലിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ഇംഗ്ലണ്ടിന്റെ കിരീട മോഹങ്ങള്‍ ഇറ്റലി തകര്‍ത്തത്. സാകയുടെ പെനാല്‍റ്റി കിക്കും ഇവിടെ നഷ്ടമായിരുന്നു.
this is too far how could you
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക