30ാം വയസില്‍ കോഹ്‌ലി ഇതിഹാസമായി, ആ വളര്‍ച്ച മഹനീയം; പ്രശംസയില്‍ മൂടി യുവരാജ് സിങ്

ക്രിക്കറ്റ് താരം എന്ന നിലയിലെ കോഹ്‌ലിയുടെ വളര്‍ച്ച കാണുന്നത് സന്തോഷിപ്പിക്കുന്നതായും യുവി പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: 30ാം വയസില്‍ തന്നെ വിരാട് കോഹ്‌ലി ഇതിഹാസമായി മാറിയതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. ക്രിക്കറ്റ് താരം എന്ന നിലയിലെ കോഹ്‌ലിയുടെ വളര്‍ച്ച കാണുന്നത് സന്തോഷിപ്പിക്കുന്നതായും യുവി പറഞ്ഞു. 

തുടക്കത്തില്‍ തന്നെ ഭാവിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ കോഹ്‌ലിയില്‍ കാണാമായിരുന്നു. അവസരം ലഭിച്ച നിമിഷം തന്നെ കോഹ് ലിയത് അതെല്ലാം കൈവശപ്പെടുത്തി. അങ്ങനെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ കോഹ് ലി ഇടം നേടിയത്. ആ സമയം വളരെ ചെറുപ്പമായിരുന്നു കോഹ്‌ലി. കോഹ്‌ലിയോ രോഹിത്തോ എന്നതായിരുന്നു ചോദ്യം. ആ സമയം കോഹ് ലി റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. അങ്ങനെ കോഹ് ലിക്ക് അവസരം ലഭിച്ചു, യുവി പറഞ്ഞു. 

''അപ്പോഴത്തെ കോഹ് ലിയില്‍ നിന്ന് ഇപ്പോഴത്തേതില്‍ കാണാനാവുന്നത് സമ്പൂര്‍ണ മാറ്റമാണ്. എന്റെ മുന്‍പിലാണ് കോഹ്‌ലി വളര്‍ന്നത്. ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന ആള്‍. പരിശീലനത്തില്‍ വലിയ ചിട്ട സൂക്ഷിക്കുന്നു. റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാവാനാണ് കോഹ് ലി ആഗ്രഹിക്കുന്നത് കാണാനാവും. അതാണ് കോഹ് ലിയുടെ ആറ്റിറ്റിയൂഡ്''.

''ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തു. ക്യാപ്റ്റനുമായി. ചിലപ്പോള്‍ പിന്നോട്ട് പോയേക്കാം. എന്നാല്‍ ക്യാപ്റ്റനായതിന് ശേഷം കോഹ് ലിയുടെ സ്ഥിരത കൂടുതല്‍ മെച്ചപ്പെട്ടു. പ്രായം 30ല്‍ എത്തുമ്പോള്‍ തന്നെ ഒരുപാട് നേട്ടങ്ങള്‍ കോഹ് ലി സ്വന്തമാക്കി കഴിഞ്ഞു''. 

വിരമിക്കുമ്പോഴാണ് ആളുകള്‍ സാധാരണ ഇതിഹാസമാവുന്നത്. എന്നാല്‍ 30ല്‍ നില്‍ക്കുമ്പോള്‍ തന്നെ കോഹ് ലി ഇതിഹാസമായി കഴിഞ്ഞു. ഒരുപാട് ഉയരങ്ങള്‍ താണ്ടിയാവും കോഹ് ലി അവസാനിപ്പിക്കുക എന്ന് കരുതുന്നു. കാരണം ഒരുപാട് സമയം കോഹ് ലിക്ക് മുന്‍പിലുണ്ട്, യുവി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com