ത്രിദിന മത്സരം; ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുന്നു, മികച്ച തുടക്കവുമായി മായങ്ക് അഗര്‍വാള്‍ 

കോഹ് ലി, രഹാനെ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരും കളിക്കുന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡര്‍ഹാം: കൗണ്ടി സെലക്റ്റ് ഇലവനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുന്നു. കോഹ് ലി, രഹാനെ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരും കളിക്കുന്നില്ല. 

ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ വരുന്ന ത്രിദിന മത്സരമാണ് ഇന്ത്യ ഡര്‍ഹാമില്‍ കളിക്കുന്നത്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയും ഷമിക്കൊപ്പം ബെഞ്ചിലിരിക്കുന്നു. കളിയില്‍ ടോസ് നേടിയ രോഹിത് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. 

ഗില്ലിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാണ് രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. സാഹയുടേയും പന്തിന്റേയും അഭാവത്തില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. രോഹിത് 9 റണ്‍സ് എടുത്ത് മടങ്ങി. എന്നാല്‍ താന്‍ നേരിട്ട ആദ്യ 6 പന്തില്‍ നിന്ന് 11 റണ്‍സ് കണ്ടെത്തി മായങ്ക് അഗര്‍വാള്‍ മികച്ച തുടക്കം കുറിച്ചു. 

ഡര്‍ഹാം പരിശീലന മത്സരത്തിലെ ഇന്ത്യ 11: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, ബൂമ്ര, മുഹമ്മദ് സിറാജ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com