ആദ്യ സെറ്റ് നഷ്ടം; പരിചയ സമ്പത്തിന്റെ കരുത്തിൽ തിരിച്ചുവരവ്; ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശരത് കമൽ മൂന്നാം റൗണ്ടിൽ

ആദ്യ സെറ്റ് നഷ്ടം; പരിചയ സമ്പത്തിന്റെ കരുത്തിൽ തിരിച്ചുവരവ്; ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശരത് കമൽ മൂന്നാം റൗണ്ടിൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ഒളിംപിക്സ് പോരാട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കരുത്ത് പകർന്ന് ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരം ശരത് കമൽ. പുരുഷ വിഭാ​ഗം സിം​ഗിൾസിൽ താരം മൂന്നാം റൗണ്ടിലേക്ക് കടന്നു. പോർച്ചുഗലിന്റെ ടിയാഗോ അപൊലോണിയയെ കീഴടക്കിയാണ് ശരത് മൂന്നാം റൗണ്ടിലേക്ക് കടന്നത്.

രണ്ടിനെതിരേ നാല് സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. മത്സരം ആറ് സെറ്റുകൾ കൊണ്ട് അവസാനിച്ചു. സ്‌കോർ: 2-11, 11-8, 11-5, 9-11,11-6, 11-9. 

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ശരത് കമൽ രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. നാലാം സെറ്റിൽ പോർച്ചുഗീസ് താരം തിരിച്ചടിച്ചെങ്കിലും പരിചയസമ്പത്തിന്റെ ബലത്തിൽ അഞ്ചും ആറും സെറ്റുകളിൽ വിജയിച്ച് ശരത് കമൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

ടേബിൾ ടെന്നീസ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ശരത് കമൽ. മറ്റൊരു ഇന്ത്യൻ താരമായ സത്യൻ ജ്ഞാനശേഖരൻ ഇന്നലെ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. വനിതാ വിഭാഗത്തിൽ മനിക ബത്രയും മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. 

അതേ സമയം വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ സുതീർത്ഥ മുഖർജി രണ്ടാം റൗണ്ടിൽ തോൽവി വഴങ്ങി പുറത്തായി. പോർച്ചുഗലിന്റെ ഫു യുവാണ് ഇന്ത്യൻ താരത്തെ വീഴ്ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com