സച്ചിന്‍ സഹായിച്ചു; ഗ്രാമത്തിലെ ആദ്യ ഡോക്ടറാകാന്‍ ഒരുങ്ങി ദീപ്തി

ഡോക്ടറാകണമെന്ന തന്റെ ആഗ്രഹത്തിന് സഹായം നല്‍കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ദീപ്തി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ദീപ്തി വിശ്വറാവു
ദീപ്തി വിശ്വറാവു


മുംബൈ: ദരിദ്രകര്‍ഷക കുടുംബത്തില്‍ ജനിച്ച ദീപ്തി വിശ്വറാവുവിന്റെ ഡോക്ടറാകണമെന്ന ആഗ്രഹം സാഷാത്കരിക്കാന്‍ സഹായവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇതോടെ രത്‌നഗിരിയിലെ സയറില്‍ നിന്നുള്ള ദീപ്തി ഗ്രാമത്തിലെ ആദ്യ ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ്. 

ഡോക്ടറാകണമെന്ന തന്റെ ആഗ്രഹത്തിന് സഹായം നല്‍കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ദീപ്തി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഏറെ നാളായുള്ള എന്റെ ആഗ്രഹമാണ് സാധ്യമായിരിക്കുന്നത്. ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ ദീപ്തി പറയുന്നു.

ഇപ്പോള്‍ താന്‍ അക്കോളയിലെ  സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍  എംബിബിഎസിന് പഠിക്കുകയാണ്. താനടക്കം നാലുപേരാണ് വീട്ടിലുള്ളത്. അച്ഛന്‍ കര്‍ഷകനും അമ്മ വീട്ടമ്മയുമാണ്. കഠിനാദ്ധ്വാനമാണ് വിജയത്തിന്റെ താക്കോല്‍ എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഒടുവില്‍ തന്റെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായി. തനിക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് സീറ്റ് ലഭിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സേവാ സഹ്യോഗ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചതിലൂടെയാണ് ഇത് സാധ്യമായതെന്നും ദീപ്തി പറയുന്നു.

സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അവ യാഥാര്‍ഥ്യമാക്കിയതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് ദീപ്തി. അവളുടെ കഥ മറ്റുപലരെയും കഠിനാദ്ധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കും. ദീപ്തിയുടെ ഭാവിജീവിതത്തിന് ആശംസകള്‍ എന്നായിരുന്നു സച്ചിന്റെ മറുപടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com