3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ദേശിയ റെക്കോര്‍ഡ് തിരുത്തി അവിനാഷ് സാബ്ലെ; ഫൈനല്‍ കടക്കാനായില്ല

8.18.12 എന്ന സമയം കണ്ടെത്തിയാണ് അവിനാഷിന്റെ ദേശിയ റെക്കോര്‍ഡ് മറികടന്ന പ്രകടനം
അവിനാഷ് സാബ്ലെ/ഫോട്ടോ: ട്വിറ്റർ
അവിനാഷ് സാബ്ലെ/ഫോട്ടോ: ട്വിറ്റർ


ടോക്യോ: ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഹീറ്റ്‌സില്‍ ദേശിയ റെക്കോര്‍ഡ് മറികടന്ന് അവിനാഷ് സാബ്ലെ. 8.18.12 എന്ന സമയം കണ്ടെത്തിയാണ് അവിനാഷിന്റെ ദേശിയ റെക്കോര്‍ഡ് മറികടന്ന പ്രകടനം. 

പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ കണ്ടെത്തിയ 8.20.20 എന്ന സമയമാണ് ടോക്യോയില്‍ അവിനാഷ് തിരുത്തിയത്. എന്നാല്‍ ഹീറ്റ്‌സില്‍ ഏഴാമതായാണ് അവിനാഷ് ഫിനിഷ് ചെയ്തത്. ഇതോടെ ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com