ക്വാര്‍ട്ടറില്‍ മുട്ടുമടക്കി ദീപിക കുമാരി, സൗത്ത് കൊറിയന്‍ താരത്തിനോട് തോറ്റ് പുറത്ത് 

6-0നാണ് ദീപികയെ ആന്‍ സാന്‍ തകര്‍ത്തത്. മൂന്ന് സെറ്റില്‍ ഒന്നില്‍ പോലും ദീപികയ്ക്ക് ജയം പിടിക്കാനായില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. സൗത്ത് കൊറിയയുടെ ആന്‍ സാനിനോട് തോറ്റാണ് ദിപീക കുമാരി മടങ്ങുന്നത്. 

6-0നാണ് ദീപികയെ ആന്‍ സാന്‍ തകര്‍ത്തത്. മൂന്ന് സെറ്റില്‍ ഒന്നില്‍ പോലും ദീപികയ്ക്ക് ജയം പിടിക്കാനായില്ല. 30-27,26-24,26-24 എന്ന സ്‌കോറിനാണ് ലോക ഒന്നാം നമ്പര്‍ താരം ദീപികയെ ആന്‍ സാന്‍ വീഴ്ത്തിയത്. 

പ്രീക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടം കാഴ്ച വെച്ച് ഷൂട്ട് ഓഫിലൂടെയാണ് ദീപിക ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇവിടെ 6-5 എന്ന സ്‌കോറിനാണ ദീപിക ജയിച്ചു കയറിയത്. ആദ്യ സെറ്റില്‍ 28-25ന് ദീപിക ജയിച്ചു. എന്നാല്‍ രണ്ടാം സെറ്റ് 26-27ന് റഷ്യന്‍ താരം സ്വന്തമാക്കി. മൂന്നാം സെറ്റ് 28-27ന് ജയിച്ച് ദീപിക തിരികെ കയറി. എന്നാല്‍ നാലാം സെറ്റ് 2626ന് സമനില പാലിച്ചു.അഞ്ചാം സെറ്റ് റഷ്യന്‍ താരം നേടിയതോടെയാണ് ഷൂട്ട്ഓഫിലേക്ക് നീണ്ടത്. ഇവിടെ ദീപിക 10-8ന് ജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com