'ഈ ആഡംബരങ്ങള്‍ കാണുമ്പോള്‍ ബബിള്‍ ലൈഫ് എളുപ്പമാണെന്ന് തോന്നും'; ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇടവേളയില്‍ ദിനേശ് കാര്‍ത്തിക

ബെന്‍ സ്‌റ്റോക്ക്‌സ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തത് ചൂണ്ടിയാണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: ബയോ ബബിളില്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങള്‍ കാണുമ്പോള്‍ ബബിളിലെ ജീവിതം എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് ദിനേശ് കാര്‍ത്തിക്. ബെന്‍ സ്‌റ്റോക്ക്‌സ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തത് ചൂണ്ടിയാണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. 

അഭിനവ് മുകുന്ദും അടുത്തിടെ വിരാട് കോഹ് ലിയും ഇതിനെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടു. ക്വാറന്റൈനും ബബിള്‍ ജീവിതവും എളുപ്പമല്ല. ഈ ആഡംബരങ്ങള്‍ കണ്ട് എളുപ്പമായി തോന്നും. പക്ഷേ അതിനുള്ളില്‍ പോരാട്ടം നടക്കുന്നുണ്ട്, ദിനേശ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു. 
 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മുന്‍പില്‍ നില്‍ക്കെയാണ് സ്റ്റോക്ക്‌സിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ആഷസ് 2021ലും ഐപിഎല്ലിലും സ്റ്റോക്ക്‌സ് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കാനുള്ള സ്‌റ്റോക്ക്‌സിന്റെ തീരുമാനം. 

ഐപിഎല്ലിന് ഇടയില്‍ സ്റ്റോക്ക്‌സിന്റെ ഇടത് കയ്യിലെ വിരലിന് പരിക്കേറ്റിരുന്നു. ഈ മാസം ആദ്യം ഇംഗ്ലണ്ട് ടീമിലേക്ക് സ്റ്റോക്ക്‌സ് മടങ്ങി എത്തിയെങ്കിലും കൈ വിരലിലെ പരിക്ക് പൂര്‍ണമായും ഭേദമായില്ല. ഇത് കൂടി കണക്കിലെടുത്താണ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കാനുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടറുടെ തീരുമാനം. 

മാനസികാരോഗ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ സ്റ്റോക്ക്‌സ് കാണിച്ചത് വലിയ ധൈര്യമാണെന്ന് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്റെ മാനേജിങ് ഡയറക്ടര്‍ ആഷ്‌ലി ഗൈല്‍സ് പറഞ്ഞു. കളിക്കാരുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിനുമാണ് തങ്ങളുടെ പ്രധാന പരിഗണന എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com