നദാൽ/ഫോട്ടോ: ട്വിറ്റർ
നദാൽ/ഫോട്ടോ: ട്വിറ്റർ

'വിചിത്രമായ സമയം', ജോക്കോവിച്ച്-നദാൽ പോരിൽ ഞെട്ടി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും 

16 വർഷം നീണ്ട തന്റെ ഫ്രഞ്ച് ഓപ്പൺ കരിയറിൽ കളിച്ച 108 മത്സരങ്ങളിലെ നദാലിന്റെ മൂന്നാമത്തെ തോൽവി മാത്രമാണ് ഇത്


14 ഫ്രഞ്ച് ഓപ്പൺ സെമി ഫൈനൽ കളിച്ചതിലെ ആദ്യ തോൽവി. ഫൈനൽ കടത്താതെ റാഫേൽ നദാലിനെ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ച് മടക്കിയതിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും. 

16 വർഷം നീണ്ട തന്റെ ഫ്രഞ്ച് ഓപ്പൺ കരിയറിൽ കളിച്ച 108 മത്സരങ്ങളിലെ നദാലിന്റെ മൂന്നാമത്തെ തോൽവി മാത്രമാണ് ഇത്. അവിടെ രണ്ട് വട്ടവും നദാലിനെ വീഴ്ത്തിയത് ജോക്കോവിച്ച്. നാല് മണിക്കൂറും 11 മിനിറ്റും നീണ്ട പോരിനൊടുവിൽ 3-6,6-3,7-6, 6-2. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ആർ അശ്വിൻ,  വാഷിങ്ടൺ സുന്ദർ എന്നിവർ സെമി പോര് കണ്ട ഞെട്ടൽ പങ്കുവെച്ച് എത്തുന്നു.   

ഇത് ടെന്നീസ് അല്ല. ഏറ്റവും ഉയർന്ന നിലയിലെ ബെഞ്ച് മാർക്കിങ് ചെയ്യലാണ്, അശ്വിൻ‌ ട്വിറ്ററിൽ കുറിച്ചു. ആദ്യ സെറ്റ് ജയിച്ചതിന് ശേഷം നദാൽ ഫ്രഞ്ച് ഓപ്പൺ സെമിയിൽ തോൽക്കുന്നു എന്ന ആശ്ചര്യപ്പെട്ടാണ് വാഷിങ്ടൺ സുന്ദർ എത്തിയത്. നിർദ്ദയമായ പ്രയത്നം എന്നും വാഷിങ്ടൺ സുന്ദർ പറയുന്നു. 

വിട്ടുകൊടുക്കില്ല എന്നതിന് സ്പോർട്സിൽ എന്താണ് അർഥം എന്ന് അറിയണം എങ്കിൽ നിങ്ങളുടെ ടിവി ഓൺ ചെയ്ത് ഈ ഇതിഹാസങ്ങളെ കാണു. ഇന്ത്യയിൽ ഈ മത്സരം നടക്കുമ്പോൾ നിങ്ങൾ ഉറങ്ങിയിട്ടുണ്ടെങ്കിൽ റിപ്ലേ കാണു, ദിനേശ് കാർത്തിക് ആരാധകരോട് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com