'ഞാൻ സുഖമായിരിക്കുന്നു, ഇനിയും പരിശോധനകളുണ്ട്', ആശുപത്രി കിടക്കയിൽ നിന്ന് സെൽഫി പങ്കുവെച്ച് ക്രിസ്റ്റ്യൻ എറിക്സൺ

യൂറോ കപ്പിൽ ഫിൻലാൻഡിന് എതിരായ മത്സരത്തിന് ഇടയിൽ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണ എറിക്സൺ ലോകത്തെ ഒന്നാകെ ആശങ്കയിലാക്കിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സുഖമായിരിക്കുന്നു എന്ന വിവരം ലോകവുമായി പങ്കുവെച്ച് ഡെൻമാർക്ക് മധ്യനിര താരം ക്രിസ്റ്റ്യൻ എറിക്സൺ. യൂറോ കപ്പിൽ ഫിൻലാൻഡിന് എതിരായ മത്സരത്തിന് ഇടയിൽ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണ എറിക്സൺ ലോകത്തെ ഒന്നാകെ ആശങ്കയിലാക്കിയിരുന്നു. 

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള നിങ്ങളുടെ എല്ലാ സന്ദേശങ്ങൾക്കും നന്ദി. ഞാനും എന്റെ കുടുംബവും അതിനെയെല്ലാം ഒരുപാട് വിലമതിക്കുന്നു. ഞാൻ സുഖമായിരിക്കുന്നു, പ്രതിസന്ധി നിറ‍ഞ്ഞ ഈ സമയത്ത്. ആശുപത്രിയിൽ ഇനിയും ചില പരിശോധനകൾക്ക് വിധേയമാവേണ്ടതുണ്ട്. എങ്കിലും എനിക്ക് സുഖമായി തോന്നുന്നു. ഇനി അടുത്ത മത്സരത്തിൽ ‍ഡെൻമാർക്ക് ടീമിന് വേണ്ടി ആരവം ഉയർത്താൻ ഞാനുണ്ടാവും, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന് ശേഷം ആദ്യമായി തന്റെ ചിത്രം പങ്കുവെച്ച് എറിക്സൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

തനിക്കിപ്പോൾ സുഖമായി തോന്നുന്നുണ്ടെന്നും വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി എറിക്സൺ തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിക്കിടക്കയിൽ നിന്നുള്ള സെൽഫി എറിക്സൺ പങ്കുവെച്ചത്. യൂറോ കപ്പിലെ ​ഗ്രൂപ്പ് മത്സരത്തിൽ ഡെൻമാർക്ക്-ഫിൻലാൻഡ് പോരിന് ഇടയിൽ ആദ്യ പകുതി അവസാനിക്കാൻ പോകവെയാണ് എറിക്സൺ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ഹൃദയാഘാതമായിരുന്നു എന്ന് ഡെൻമാർക്ക് ടീം ഡോക്ടർ പ്രതികരിച്ചു. 13 മിനിറ്റ് സിപിആർ നൽകിയതിന് ശേഷമാണ് എറിക്സണെ തിരികെ കിട്ടിയത് എന്നും ടീം ഡോക്ടർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com