ബോൾട്ടിനെതിരെ കോഹ് ലിക്ക് ശ്വാസം വിടാം, നായകന്റെ പ്രധാന എതിരാളി വാ​ഗ്നർ; ഇതുവരെയുള്ള കണക്കുകൾ

ജൂൺ 18ന് ഇറങ്ങുമ്പോൾ ഇവിടെ ഇന്ത്യക്കും കോഹ് ലിക്കും പ്രധാന വെല്ലുവിളി ന്യൂസിലാൻഡിന്റെ ഫാസ്റ്റ് ബൗളിങ് നിരയാണ്
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

സെഞ്ചുറി വരൾച്ച നേരിടുന്ന ഇന്ത്യൻ ക്യാപ്റ്റൻ സതാംപ്ടണിൽ മൂന്നക്കം കടന്ന് ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയത്തിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജൂൺ 18ന് ഇറങ്ങുമ്പോൾ ഇവിടെ ഇന്ത്യക്കും കോഹ് ലിക്കും പ്രധാന വെല്ലുവിളി ന്യൂസിലാൻഡിന്റെ ഫാസ്റ്റ് ബൗളിങ് നിരയാണ്. കോഹ് ലിയും കൂട്ടരും എങ്ങനെയാവും കിവീസിന്റെ പേസ് നിരയെ അതിജീവിക്കുക എന്ന ആകാംക്ഷയിലാണ് ലോകം. 

ടിം സൗത്തി, വാ​ഗ്നർ, ട്രെന്റ് ബോൾട്ട്, ജാമിസൺ എന്നിവരുൾപ്പെടുന്ന പേസ് ബൗളിങ് നിരയ്ക്കെതിരെ കോഹ് ലിയുടെ ഇതുവരെയുള്ള പ്രകടനം ഇങ്ങനെ...

ട്രെന്റ് ബോൾട്ട് 

കിവീസ് പേസ് ആക്രമണത്തിന്റെ കുന്തമുനയായ ട്രെന്റ് ബോൾട്ട് 12 ഇന്നിങ്സിൽ നിന്ന് മൂന്ന് വട്ടമാണ് ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് വീഴ്ത്തിയത്. ബോൾട്ടിനെതിരെ 132 റൺസ് കോഹ് ലി സ്കോർ ചെയ്തു. ബോൾട്ടിനെതിരായ കോഹ് ലിയുടെ ബാറ്റിങ് ശരാശരി 44.00. 

വാ​ഗ്നർ 

ആറ് ഇന്നിങ്സുകളിൽ നിന്ന് മൂന്ന് വട്ടം കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്താൻ വാ​ഗ്നർക്ക് കഴിഞ്ഞിട്ടുണ്ട്. വാ​ഗ്നർക്കെതിരെ കോഹ് ലിക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞത് 60 റൺസ് മാത്രം. ശരാശരി 20. 

ടിം സൗത്തി

9 ഇന്നിങ്സിൽ നിന്ന് മൂന്ന് വട്ടമാണ് കോഹ് ലിയുടെ വിക്കറ്റ് സൗത്തി വീഴ്ത്തിയത്. സൗത്തിക്കെതിരെ കോഹ് ലി സ്കോർ ചെയ്തത് 109 റൺസ്. ശരാശരി 36.3. മാറ്റ് ഹെന്റി, ജാമിസൺ എന്നിവരാണ് ഫൈനലിൽ കിവീസ് നിരയിലേക്ക് എത്തിയേക്കാൻ സാധ്യതയുള്ള മറ്റ് ബൗളർമാർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com