യൂറോയിൽ കൊക്ക കോളയ്ക്കുള്ള തിരിച്ചടി തുടരുന്നു; കുപ്പികൾ എടുത്ത് മാറ്റി ഇറ്റലി താരം ലോക്കാട്ടെല്ലിയും

മാൻ ഓഫ് ദി മാച്ച് ആയതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ മാതൃക ലോക്കാട്ടെല്ലിയും പിന്തുടർന്നത്
പ്രസ് കോൺഫറൻസിൽ വെച്ച് കോക്ക കോള കുപ്പികൾ മാറ്റി വെക്കുന്ന ക്രിസ്റ്റ്യാനോ/വീഡിയോ ദൃശ്യം
പ്രസ് കോൺഫറൻസിൽ വെച്ച് കോക്ക കോള കുപ്പികൾ മാറ്റി വെക്കുന്ന ക്രിസ്റ്റ്യാനോ/വീഡിയോ ദൃശ്യം

റോം: പ്രസ് കോൺഫറൻസിൽ തന്റെ മുൻപിലിരുന്ന കൊക്ക കോള കുപ്പികൾ എടുത്ത് മാറ്റി ഇറ്റലി താരം ലോക്കാട്ടെല്ലിയും. സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ ഇരട്ട ​ഗോളോടെ മാൻ ഓഫ് ദി മാച്ച് ആയതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ മാതൃക ലോക്കാട്ടെല്ലിയും പിന്തുടർന്നത്. 

വെള്ളക്കുപ്പി തന്റെ മുൻപിലേക്ക് വെക്കുകയും കൊക്ക കോള കുപ്പികൾ തന്റെ അടുത്ത് നിന്ന് മാറ്റി വെക്കുകയുമാണ് ലോക്കട്ടെല്ലി ചെയ്തത്. ഹം​ഗറിക്കെതിരായ മത്സരത്തിന് മുൻപ് പ്രസ് കോൺഫറൻസിൽ എത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോ കൊക്കോ കോള കുപ്പികൾ മാറ്റി വെച്ചത്. പകരം വെള്ളക്കുപ്പി പോർച്ചു​ഗൽ ക്യാപ്റ്റൻ ഉയർത്തി കാണിക്കുകയും ചെയ്തു. 

ക്രിസ്റ്റ്യാനോയുടെ പ്രവർത്തിയിലൂടെ കൊക്കോ കോളയ്ക്ക് 400 കോടി രൂപയോളം നഷ്ടം ഓഹരി വിപണിയിൽ നേരിട്ടതായാണ് റിപ്പോർട്ട്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ സമാനമായ പ്രവർത്തിയുമായി ഫ്രാൻസ് മധ്യനിര താരം പോ​ഗ്ബയും എത്തി. തന്റെ മുൻപിലിരുന്ന ഹെനികിന്റെ ബിയർ കുപ്പിയാണ് പോ​ഗ്ബ എടുത്ത് മാറ്റിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com