ആദ്യം സ്വന്തമാക്കിയത് അസമോവ ഗ്യാന്‍; അപൂര്‍വ നേട്ടത്തില്‍ ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരും

ആദ്യം സ്വന്തമാക്കിയത് അസമോവ ഗ്യാന്‍; അപൂര്‍വ നേട്ടത്തില്‍ ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരും
ഫോട്ടോ: ‌ട്വിറ്റർ
ഫോട്ടോ: ‌ട്വിറ്റർ

ലിസ്ബന്‍: ഹംഗറിക്കെതിരായ യൂറോ കപ്പിലെ ആദ്യ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ 3-0ത്തിന്റെ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ അവരുടെ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരുന്നു. ഒന്‍പത് ഗോളുകളുമായി ഫ്രാന്‍സിന്റെ മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമായിരുന്നു ക്രസ്റ്റ്യാനോ യൂറോ കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍. രണ്ട് ഗോളുകള്‍ നേടി നേട്ടം 11ല്‍ എത്തിച്ചാണ് പോര്‍ച്ചുഗല്‍ നായകന്‍ ഗ്രൗണ്ട് വിട്ടത്. 

ഈ റെക്കോര്‍ഡിനൊപ്പം മറ്റൊരു അപൂര്‍വ നേട്ടവും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. തുടര്‍ച്ചയായി ഒന്‍പത് മേജര്‍ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന അപൂര്‍വ ബഹുമതിയാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോയ്ക്ക് മുന്‍പ് ഈ റെക്കോര്‍ഡ് ആദ്യം സ്വന്തമാക്കിയത് ഘാന ഇതിഹാസ താരം അസമോവ ഗ്യാന്‍ ആണ്. 

2006, 2010, 2014 ലോകകപ്പുകള്‍, 2008, 10, 12, 13, 15, 17 വര്‍ഷങ്ങളിലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് പോരാട്ടങ്ങളിലാണ് ഗ്യാനിന്റെ ഗോളുകള്‍. 

2006, 2010, 2014, 2018 ലോകകപ്പുകള്‍, 2004, 08, 12, 16, 20 യൂറോ കപ്പ് പോരാട്ടങ്ങളിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com