ബെർണാബ്യുവിലെ റാമോസ് യു​ഗത്തിന് അന്ത്യം; റയൽ മാഡ്രിഡ് വിട്ട് ക്യാപ്റ്റൻ

22 കിരീടങ്ങൾ റയലിനൊപ്പം നിന്ന് റാമോസ് സ്വന്തമാക്കി. അഞ്ച് ലാലീ​ഗ കിരീടവും നാല് ചാമ്പ്യൻസ് ലീ​ഗും ഇതിൽ ഉൾപ്പെടുന്നു
സെർജിയോ റാമോസ്/ഫോട്ടോ: ട്വിറ്റർ
സെർജിയോ റാമോസ്/ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: 16 വർഷം പന്ത് തട്ടിയ ബെർനാബ്യു വിട്ട് റയൽ മാഡ്രിഡ് പ്രതിരോധനിര താരം സെർജിയോ റാമോസ്. 671 മത്സരങ്ങളിലാണ് റാമോസ് റയലിന് വേണ്ടി പന്ത് തട്ടാനിറങ്ങിയത്. ഡിഫന്ററുകളുടെ കാലുകളിൽ നിന്ന് റയലിനെ തുണച്ചെത്തിയത് 101 ​ഗോളുകളും. 

22 കിരീടങ്ങൾ റയലിനൊപ്പം നിന്ന് റാമോസ് സ്വന്തമാക്കി. അഞ്ച് ലാലീ​ഗ കിരീടവും നാല് ചാമ്പ്യൻസ് ലീ​ഗും ഇതിൽ ഉൾപ്പെടുന്നു. 2005ലാണ് റാമോസ് റയലിലേക്ക് എത്തുന്നത്. അന്ന് 19 വയസായിരുന്നു താരത്തിന്റെ പ്രായം. റയൽ വിട്ട റാമോസ് എവിടേക്കാവും ചേക്കേറുക എന്ന് വ്യക്തമായിട്ടില്ല. ജൂൺ 30നാണ് ക്ലബുമായുള്ള റാമോസിന്റെ കരാർ അവസാനിക്കുന്നത്. 10 ശതമാനം സാലറി കട്ടോടെ ഒരു വർഷത്തെ കരാർ നീട്ടൽ എന്ന ഓഫർ ക്ലബ് മുൻപോട്ട് വെച്ചെങ്കിലും താരം അത് അം​ഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. 

പിഎസ്ജി, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുകൾ റാമോസിന് വേണ്ടി രം​ഗത്തുണ്ട്. ഈ സീസണിൽ മോശം പ്രകടനമാണ് റയലിൽ നിന്ന് വന്നത്. പരിക്കിനെ തുടർന്ന് റാമോസിന് ഈ വർഷം കളിക്കാനായത് 5 കളികൾ മാത്രവും. കിരീടങ്ങൾ അകന്ന് നിന്നപ്പോൾ പരിശീലകൻ സിനദിൻ സിദാൻ ക്ലബ് വിട്ടു. പിന്നാലെയാണ് റാമോസും ബെർനാബ്യുവിനോട് വിടപറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com