നോർത്ത് മാസിഡോണിയൻ താരത്തെ അധിക്ഷേപിച്ചു, ഓസ്ട്രിയൻ താരത്തിന് വിലക്കേർപ്പെടുത്തി യുവേഫ

ഒരു കളിയിൽ നിന്നാണ് ഓസ്ട്രിയൻ താരം മാർക്കോ അർനമോട്ടോവിച്ചിനെ യുവേഫ വിലക്കിയത്.
ഗോളാഘോഷത്തിന് ഇടയിൽ മാസിഡോണിയൻ താരത്തെ അധിക്ഷേപിച്ച് ഓസ്ട്രിയൻ താരം മാർക്കോ അർനമോട്ടോവിച്ച്
ഗോളാഘോഷത്തിന് ഇടയിൽ മാസിഡോണിയൻ താരത്തെ അധിക്ഷേപിച്ച് ഓസ്ട്രിയൻ താരം മാർക്കോ അർനമോട്ടോവിച്ച്

ആംസ്റ്റർഡാം: യൂറോ കപ്പിൽ എതിർ താരത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ ഓസ്ട്രിയൻ താരത്തിന് വിലക്ക്. ഒരു കളിയിൽ നിന്നാണ് ഓസ്ട്രിയൻ താരം മാർക്കോ അർനമോട്ടോവിച്ചിനെ യുവേഫ വിലക്കിയത്. 
 
ഞായറാഴ്ച നടന്ന ഓസ്ട്രിയ-നോർത്ത് മാസിഡോണിയ മത്സരത്തിന് ഇടയിലാണ് സംഭവം. നോർത്ത് മാസിഡോണിയയുടെ അലിയോസ്കിയെ അധിക്ഷേപിച്ചെന്നാണ് യുവേഫ കണ്ടെത്തിയത്. ​ഗോൾ ആഘോഷത്തിന് ഇടയിൽ ആൽബിയൻ വംശജനായ അലിയോസ്കിയോട് മാർക്കോ മോശമായി പെരുമാറുകയായിരുന്നു.

അലിയോസ്കിയെ മാർക്കോ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ മാർക്കോ പറഞ്ഞത് താൻ കേട്ടില്ലെന്ന് അലിയോസ്കി പറഞ്ഞതോടെ കടുത്ത ശിക്ഷയിൽ നിന്ന് ഓസ്ട്രേലിയൻ താരം രക്ഷപെട്ടു. വംശീയ അധിക്ഷേപ ആരോപണം തെളിഞ്ഞിരുന്നെങ്കിൽ 10 മത്സരങ്ങളിൽ നിന്ന് മാർക്കോയ്ക്ക് വിലക്ക് നേരിട്ടാനെ. 

ഒരു മത്സരത്തിൽ നിന്ന് വിലക്കാൻ യുവേഫ തീരുമാനിച്ചതോടെ ഇന്നത്തെ ഓസ്ട്രിയയുടെ മത്സരം മാർക്കോ അർനമോട്ടോവിച്ചിന് നഷ്ടമാവും. ഹോളണ്ടനാണ് ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഓസ്ട്രിയയുടെ എതിരാളികൾ. നോർത്ത് മാസിഡോണിയയെ 1-3ന് തോൽപ്പിച്ചാണ് അവസാന 16ലേക്ക് എത്തുക ലക്ഷ്യമിട്ട് ഓസ്ട്രിയ ഇറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com