അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ രഹാനെയും വീണു; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ആറ് വിക്കറ്റുകള്‍ നഷ്ടം

അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ രഹാനെയും വീണു; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ആറ് വിക്കറ്റുകള്‍ നഷ്ടം
ഋഷഭ് പന്തിന്റെ വിക്കറ്റെടുത്ത ജാമിസണിന്റെ ആ​ഹ്ലാദം/ ട്വിറ്റർ
ഋഷഭ് പന്തിന്റെ വിക്കറ്റെടുത്ത ജാമിസണിന്റെ ആ​ഹ്ലാദം/ ട്വിറ്റർ

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. പത്ത് റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ആര്‍ അശ്വിനുമാണ് ക്രീസില്‍. 

മൂന്നാം ദിനമായ ഇന്ന് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിരാട് കോഹ്‌ലിയെ നഷ്ടമായി. പിന്നാലെ എത്തിയ ഋഷഭ് പന്തിനും അധികം ആയുസുണ്ടായില്ല. നിലവില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ അജിന്‍ക്യ രഹാനെയാണ് ആറാമനായി കൂടാരം കയറിയത്. 

കോഹ്‌ലി 44 റണ്‍സില്‍ പുറത്തായി. ഋഷഭ് പന്ത് നാല് റണ്‍സുമായി മടങ്ങി. രഹാനെയ്ക്ക് ഒരു റണ്ണിന് അര്‍ധ സെഞ്ച്വറി നഷ്ടമായി. താരം 49 റണ്‍സുമായി മടങ്ങി. 117 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളുടെ അകമ്പടിയോടെയാണ് വൈസ് ക്യാപ്റ്റന്‍ 49 റണ്‍സ് കണ്ടെത്തിയത്. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനമായ ഇന്ന് തുടക്കത്തില്‍ തന്നെ കോഹ്‌ലിയെ ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് ചേര്‍ത്തതിന് പിന്നാലെയാണ് നായകന്‍ മടങ്ങിയത്. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ റണ്ണൊന്നുമെടുക്കാതെ ഋഷഭ് പന്ത് എന്നിവരാണ് ക്രീസില്‍. 

നേരത്തെ ഒന്നാം ദിനം മഴയെടുത്തപ്പോള്‍ രണ്ടാം ദിനമായ ഇന്നലെയാണ് കളി ആരംഭിച്ചത്. ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. 

ഇന്ത്യക്കായി രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ സഖ്യം മികച്ച തുടക്കമിട്ടു. ഇരുവരും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഇരുവരും തുടരെ വീണു. പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാര- കോഹ്‌ലി സഖ്യം പിടിമുറുക്കുമെന്ന് തോന്നിച്ചെങ്കിലും പൂജാര വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ കോഹ്‌ലി- രഹാനെ സഖ്യം ഇന്നലെ കളി അവസാനിപ്പിച്ചു. രോഹിത് 34 റണ്‍സും ഗില്‍ 28 റണ്‍സും പൂജാര എട്ട് റണ്‍സുമെടുത്ത് കൂടാരം കയറി.

ന്യൂസിലന്‍ഡിനായി കെയ്ല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നീല്‍ വാഗ്നര്‍ രണ്ട് വിക്കറ്റ് നേടി. ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com