എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട്, ഇം​ഗ്ലണ്ടിനെതിരെ സമനില പിടിക്കാൻ തുണച്ചത് സ്നേഹ റാണയുടെ ചെറുത്ത് നിൽപ്പ്

അവസാന ദിനം അരങ്ങേറ്റ താരം സ്നേഹ റാണയുടെ ചെറുത്ത് നിൽപ്പിന്റെ ബലത്തിൽ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യൻ വനിതാ ടീം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബ്രിസ്റ്റോൾ: അവസാന ദിനം അരങ്ങേറ്റ താരം സ്നേഹ റാണയുടെ ചെറുത്ത് നിൽപ്പിന്റെ ബലത്തിൽ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യൻ വനിതാ ടീം. പേസർ ശിഖാ പണ്ഡേയ്ക്കൊപ്പം 101 പന്തിൽ 41 റൺസിന്റെ കൂട്ടുകെട്ടും താനിയ ബാട്ടിയക്കൊപ്പം 104 റൺസിന്റെ കൂട്ടുകെട്ടും തീർത്താണ് ഇം​ഗ്ലണ്ടിന്റെ ജയം സ്നേഹ റാണ നിഷേധിച്ചത്. രണ്ട് ഇന്നിങ്സിലും അർധ ശതകം നേടിയ ഷഫലി വർമയാണ് കളിയിലെ താരം.

സമനിലയിൽ പിരിയുമ്പോൾ 154 പന്തിൽ നിന്ന് 80 റൺ‌സോടെ സ്നേഹ പുറത്താവാതെ നിന്നു. ഫോളോ ഓൺ ചെയ്തിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 334 റൺസിൽ നിൽക്കുമ്പോഴാണ് കളി സമനിലയിൽ പിരിയാൻ തീരുമാനിച്ചത്. ഈ സമയം ഇന്ത്യയുടെ ലീഡ് 179ൽ എത്തിയിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യൻ വനിതാ ടീമിനായി നാല് വിക്കറ്റും അർധ ശതകവും നേടുന്ന ആദ്യ താരവുമായി സ്നേഹ റാണ. 

ആറാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങിയ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോറുമാണ് സ്നേഹ ഇവിടെ തന്റെ പേരിൽ കുറിച്ചത്. ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ട് ഉയർത്തിയ 396 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 231 റൺസിന് ഓൾഔട്ടായിരുന്നു. ഫോളോ ഓൺ ചെയ്തിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ദാനയെ നഷ്ടമായെങ്കിലും ഷഫലി വർമ രണ്ടാം ഇന്നിങ്സിലും അർധ ശതകം കണ്ടെത്തി. 

83 പന്തിൽ നിന്ന് 11 ഫോറഉം ഒരു സിക്സും പറത്തി 60 റൺസ് എടുത്താണ് ഷഫലി പുറത്തായത്. ദീപ്തി ശർമ 168 പന്തിൽ നിന്ന് 54 റൺസ് നേടി.ഏഴ് വിക്കറ്റ് നഷ്ടത്തിൽ 197 എന്ന് തകർന്നിടത്ത് നിന്നാണ് സ്നേഹ റാണ ഇന്ത്യയെ സമനില പിടിക്കാൻ പാകത്തിൽ ഉയർത്തിക്കൊണ്ടുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com