ടെസ്റ്റ് ക്രിക്കറ്റിൽ പത്ത് വർഷം; ഇരട്ട സെഞ്ചുറിയടക്കം റെക്കോർഡുകൾ വാരിക്കൂ‌ട്ടി കൊഹ് ലി 

27 സെഞ്ചുറികൾ അടക്കം 7534 റൺസുമായി 92–ാം ടെസ്റ്റാണ് താരം ഇപ്പോൾ കളിക്കുന്നത്
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ 3–ാം ദിനം ഇന്ത്യൻ നായകൻ വിരാട് കൊഹ് ലി ടെസ്റ്റ് അരങ്ങേറ്റത്തിന്റെ 10–ാം വർഷം തികച്ചു. 2011 ജൂൺ 20ന് വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു കൊഹ് ലി ആദ്യ ടെസ്റ്റ് കളിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ 19 റൺസായിരുന്നു നേട്ടം. പിന്നീടിങ്ങോട്ട് 27 സെഞ്ചുറികൾ അടക്കം 7534 റൺസുമായി 92–ാം ടെസ്റ്റാണ് താരം ഇപ്പോൾ കളിക്കുന്നത്.  

ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ ആറാം സ്ഥാനത്താണ് കൊഹ് ലി. ടെസ്റ്റിലെ കൂടുതൽ സെഞ്ചുറികളുടെ എണ്ണത്തിൽ മൂന്നാമതും കൊഹ് ലി തന്നെ. ഏഴ് ഡബിൾ സെഞ്ചുറികൾ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള നായകൻ റൺവേട്ടയിൽ ഇരുന്നൂറ് കടന്നവരിൽ ഒന്നാമതാണ്. 

34 ടെസ്റ്റ് ജയങ്ങളുമായി ഇന്ത്യയ്ക്കു കൂടുതൽ ജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ, നായകനായി ഇറങ്ങി ഏറ്റവുമധികം സെഞ്ചുറികൾ (20) നേടിയ താരം എന്നിങ്ങനെ നീളുന്നു കൊഹ് ലിയു‌ടെ ടെസ്റ്റ് ക്രിക്കറ്റ് നേട്ടങ്ങൾ. തുടർച്ചയായ ഇന്നിങ്സുകളിൽ ഡബിൾ സെഞ്ചുറി തികച്ച ക്യാപ്റ്റനും കൊഹ് ലി തന്നെ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com