പറയുന്നതിൽ വേദനയുണ്ട്, യുകെ അത്യധികം പ്രാധാന്യമുള്ള മത്സരങ്ങളുടെ വേദിയാവരുത്: കെവിൻ പീറ്റേഴ്സൻ

യുകെയിലെ പ്രവചനാതീതമായ കാലാവസ്ഥ ചൂണ്ടിയാണ് പീറ്റേഴ്സണിന്റെ വാക്കുകൾ
കെവിൻ പീറ്റേഴ്സൻ/ഫയല്‍ ചിത്രം
കെവിൻ പീറ്റേഴ്സൻ/ഫയല്‍ ചിത്രം

ലണ്ടൻ: ഒരു കളി മാത്രമായുള്ള അത്യധികം പ്രാധാന്യമുള്ള മത്സരത്തിന് വേദിയായി യുകെയെ തെരഞ്ഞെടുക്കരുതെന്ന് ഇം​ഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൻ. യുകെയിലെ പ്രവചനാതീതമായ കാലാവസ്ഥ ചൂണ്ടിയാണ് പീറ്റേഴ്സണിന്റെ വാക്കുകൾ. 

ഇങ്ങനെ പറയേണ്ടി വന്നതിൽ എനിക്ക് വേദനയുണ്ട്. എന്നാൽ ഒരു കളി മാത്രമുള്ള വലിയ പ്രാധാന്യമുള്ള മത്സരത്തിന് വേദിയായി യുകെ തെരഞ്ഞെടുക്കരുത്, പീറ്റേഴ്സൻ ട്വിറ്ററിൽ കുറിച്ചു. പകരം ദുബായി വേദിയാക്കാം എന്നും പീറ്റേഴ്സൻ ചൂണ്ടിക്കാണിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനവും മഴ കൊണ്ടുപോയതിന് പിന്നാലെയാണ് പീറ്റേഴ്സണിന്റെ വാക്കുകൾ. 

എന്നോട് ചോദിച്ചാൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോലെ ഒരു മത്സരത്തിന് ദുബായിൽ എപ്പോൾ വേണമെങ്കിലും വേദിയൊരുക്കാം. ന്യൂട്രൽ വേദിയാവും, അതിശയിപ്പിക്കുന്ന സ്റ്റേഡിയം, കാലാവസ്ഥയിലും ഉറപ്പ്, പരിശീലനത്തിന് വളരെ മികച്ച സൗകര്യങ്ങൾ, ട്രാവൽ ഹബ്. പിന്നെ ഐസിസിയുടെ ആസ്ഥാനവും സ്റ്റേഡിയത്തിന് തൊട്ടടുത്ത് തന്നെ...പീറ്റേഴ്സൻ ട്വിറ്ററിൽ കുറിച്ചു. 

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. ഫൈനലിന്റെ ആദ്യ ദിനവും മഴ എടുത്തിരുന്നു. കളി നടന്ന രണ്ടും മൂന്നും ദിവസങ്ങളിൽ 80 ഓവർ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. റിസർവ് ഡേ ആയി ഒരു ദിവസം ഉണ്ടെങ്കിലും ഈ സാഹചര്യത്തിൽ മത്സര ഫലം കാണാതെ സമനിലയിൽ പിരിയാനുള്ള സാധ്യതകളാണ് കൂടുതൽ. അങ്ങനെ വന്നാൽ രണ്ട് ടീമിനേയും വിജയികളായി പ്രഖ്യാപിക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com