റോസ് ടെയ്ലർക്ക് നേരെ വംശിയ അധിക്ഷേപം, രണ്ട് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി

ടെലിവിഷനിൽ മത്സരം കണ്ടിരുന്ന ഒരു വ്യക്തിയിൽ നിന്ന് ഇമെയിൽ വഴി ഐസിസിക്ക് പരാതി ലഭിക്കുകയായിരുന്നു
റോസ് ടെയ്ലർ/ഫോട്ടോ: ന്യൂസിലാൻഡ് ക്രിക്കറ്റ്, ട്വിറ്റർ
റോസ് ടെയ്ലർ/ഫോട്ടോ: ന്യൂസിലാൻഡ് ക്രിക്കറ്റ്, ട്വിറ്റർ

സതാംപ്ടൺ: ന്യൂസിലാൻഡിന്റെ സീനിയർ താരം റോസ് ടെയ്ലറിന് എതിരെ സതാംപ്ടണിലെ കാണികളിൽ നിന്ന് വംശിയ അധിക്ഷേപം. ഇതേ തുടർന്ന് രണ്ട് പേരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയതായാണ് യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ടെലിവിഷനിൽ മത്സരം കണ്ടിരുന്ന ഒരു വ്യക്തിയിൽ നിന്ന് ഇമെയിൽ വഴി ഐസിസിക്ക് പരാതി ലഭിക്കുകയായിരുന്നു. പിന്നാലെ അധിക്ഷേപകരമായ കമന്റുകൾ വിളിച്ചു പറഞ്ഞവരെ സുരക്ഷാ ഉദ്യോ​ഗസ്ഥർ കണ്ടെത്തി സ്റ്റേഡിയത്തിൽ നിന്നും നീക്കി. ഇവരെ ഉടനെ തന്നെ സ്റ്റേഡിയത്തിൽ നിന്ന് നീക്കിയതായി ഐസിസി വക്താവും സ്ഥിരീകരിച്ചു. 

കളിയിലേക്ക് വരുമ്പോൾ ബാറ്റിങ്ങിൽ വലിയ മികവ് പുറത്തെടുക്കാൻ ടെയ്ലറിന് കഴിഞ്ഞില്ല. വില്യംസണിനൊപ്പം ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് ഷമിക്ക് മുൻപിൽ വീണു. 37 പന്തുകൾ നേരിട്ട ടെയ്ലർക്ക് നേടാനായത് 11 റൺസ് മാത്രം. അവസാന ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 32 റൺസിന്റെ ലീഡാണ് കോഹ് ലിക്കും കൂട്ടർക്കുമുള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com