എക്സ്ട്രാ ടൈം ത്രില്ലറിനൊടുവിൽ ക്വാർട്ടർ ഉറപ്പിച്ച് ഇറ്റലി, ഓസ്ട്രിയയെ 2-1ന് വീഴ്ത്തി

90 മിനിറ്റും ​ഗോൾ കാണാതെ നിന്ന കളിയിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിയേസയും പെസിനിയുമാണ് ഇറ്റലിക്കായി ​ഗോൾ വല കുലുക്കിയത്
ഓസ്ട്രിയക്കെതിരെ ജയം പിടിച്ച ഇറ്റലി താരങ്ങൾ/ഫോട്ടോ: ട്വിറ്റർ
ഓസ്ട്രിയക്കെതിരെ ജയം പിടിച്ച ഇറ്റലി താരങ്ങൾ/ഫോട്ടോ: ട്വിറ്റർ

വെബ്ലീ: അധിക സമയത്ത് ​ഗോൾ വല കുലുക്കാൻ ഓസ്ട്രിയയും തുനിഞ്ഞിറങ്ങിയെങ്കിലും 2-1ന് വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ക്വാർട്ടർ ഉറപ്പിച്ചു. കളിയുടെ നിശ്ചിത സമയത്ത് ​ഗോൾ കണ്ടെത്താനാവാതെ നിന്ന ഇറ്റലി 95, 105 മിനിറ്റുകളിലാണ് ​ഗോൾ ഉറപ്പിച്ചത്. 114ാം മിനിറ്റിൽ ഓസ്ട്രിയ വല കുലുക്കിയെങ്കിലും സമനില ​ഗോളിലേക്ക് എത്താൻ അവർക്കായില്ല. 

27 ഷോട്ടുകളാണ് ഇവിടെ ഇറ്റലിയിൽ നിന്ന് വന്നത്. അതിൽ ഓൺ ടാർ​ഗറ്റിലേക്ക് വന്നത് ആറും. 90 മിനിറ്റും ​ഗോൾ കാണാതെ നിന്ന കളിയിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിയേസയും പെസിനിയുമാണ് ഇറ്റലിക്കായി ​ഗോൾ വല കുലുക്കിയത്. ഇതോടെ ഇറ്റലിയുടെ തോൽവി അറിയാതെയുള്ള 31ാം മത്സരമാണ് ഇത്. ഇത് ഇറ്റലിയുടെ ദേശിയ റെക്കോർഡാണ്. 

സ്പിനാസോളയുടെ പാസിൽ നിന്നായിരുന്നു കിയേസ ​ഗോൾ വല കുലുക്കിയത്. സ്പിനാസോളയുടെ ക്രേസ് ലഭിച്ചതിന് ശേഷം കിയേസയ്ക്ക് അത് നിയന്ത്രിക്കാൻ കൂടുതൽ സമയവും സ്പേസും ഓസ്ട്രിയൻ താരങ്ങൾ അനുവദിച്ചതാണ് വിനയായത്.  105ാം മിനിറ്റിൽ അസെർബിയുടെ പാസിൽ നിന്നാണ് പെസ്സീന ​ഗോൾ വല കുലുക്കി ഇറ്റലിയുടെ ലീഡ് ഉയർത്തിയത്. ​ഗോൾ അവസരങ്ങൾ സൃഷ്ടിച്ച് തുടക്കം മുതൽ ഇറ്റലിയെ വിറപ്പിക്കാൻ ഓസ്ട്രിയക്ക് കഴിഞ്ഞിരുന്നു. അധിക സമയത്തെ അവസാന മിനിറ്റുകളിൽ തുടരെ ഓസ്ട്രിയയിൽ നിന്നുണ്ടായ ആക്രമണത്തിന്റെ ഫലമായിരുന്നു 114ാം മിനിറ്റിലെ ​ഗോൾ. 

ഷൗബ് എടുത്ത കോർണറിൽ തകർപ്പൻ ഹെഡറിലൂടെ നാസയാണ് ഓസ്ട്രിയക്കായി ഇവിടെ സ്കോർ ചെയ്തത്. ക്വാർട്ടർ ഫൈനലിൽ ബെൽജിയം-പോർച്ചു​ഗൽ മത്സരത്തിലെ ജേതാക്കളെയാവും ഇറ്റലി നേരിടുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com