'ഡ്യൂക്ക് ബോള്‍ എറിയണം എന്നാണോ സൂചിപ്പിച്ചത് എന്ന് കോഹ് ലി തന്നെ പറയണം'; വിവാദത്തില്‍ ജാമിസണ്‍ 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്‌സിലും കോഹ് ലിയുടെ വിക്കറ്റ് ജാമിസണ്‍ വീഴ്ത്തിയതിന് പിന്നാലെ ന്യൂസിലാന്‍ഡ് പേസര്‍ക്ക് നേരെ ആരാധകര്‍ തിരിഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്രൈസ്റ്റ്ചര്‍ച്ച്: ഐപിഎല്ലിന്റെ സമയം ഡ്യൂക്ക് ബോളില്‍ നെറ്റ്‌സില്‍ തനിക്ക് പന്തെറിഞ്ഞ് നല്‍കാനുള്ള കോഹ് ലിയുടെ ആവശ്യം ജാമിസണ്‍ നിഷേധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ട് ഇന്നിങ്‌സിലും കോഹ് ലിയുടെ വിക്കറ്റ് ജാമിസണ്‍ വീഴ്ത്തിയതിന് പിന്നാലെ ന്യൂസിലാന്‍ഡ് പേസര്‍ക്ക് നേരെ ആരാധകര്‍ തിരിഞ്ഞു. 

ഇതിന് പിന്നാലെ വിശദീകരണവുമായി എത്തുകയാണ് ജാമിസണ്‍ ഇപ്പോള്‍. തനിക്ക് ബൗള്‍ ചെയ്ത് നല്‍കണം എന്ന് സൂചിപ്പിക്കും വിധം കോഹ് ലി തന്നോട് സംസാരിച്ചിട്ടില്ല എന്നാണ് ജാമിസണ്‍ പറയുന്നത്. വേണമെങ്കില്‍ പരിശീലനം നടത്താം എന്ന് പറഞ്ഞിരുന്നു. അതല്ലാതെ കൂടുതല്‍ ഗൗരവമായി ഒന്നം പറഞ്ഞില്ല.  പരോക്ഷമായി എന്തെങ്കിലും എന്നോട് കോഹ് ലി പറയാന്‍ ശ്രമിച്ചെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഉദ്ധേശിച്ചിട്ടുണ്ടോ എന്ന് കോഹ് ലി തന്നെയാണ് വ്യക്തമാക്കേണ്ടത്, എന്നും ജാമിസണ്‍ വെളിപ്പെടുത്തി.. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഏറ്റവും കൂടുതല്‍ വെള്ളം കുടിപ്പിച്ചത് ജാമിസണ്‍ ആയിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജാമിസണായിരുന്നു ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com