കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പെലെ, കരുതല്‍ കൈവിടരുതെന്ന് ഓര്‍മപ്പെടുത്തല്‍

'ഇന്ന് മറക്കാനാവാത്ത ദിവസമാണ്. ഞാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, വാക്‌സിന്‍ എടുക്കുന്ന ഫോട്ടോ പങ്കുവെച്ച് പെലെ കുറിച്ചു'
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പെലെ/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പെലെ/ഫോട്ടോ: ഇന്‍സ്റ്റഗ്രാം

സാവോ പോളോ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ന് മറക്കാനാവാത്ത ദിവസമാണ്. ഞാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, വാക്‌സിന്‍ എടുക്കുന്ന ഫോട്ടോ പങ്കുവെച്ച് പെലെ കുറിച്ചു. കോവിഡ് മഹാമാരി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. ഇനിയും ഒരുപാട് പേര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനുണ്ട് എന്നതിനാല്‍ നമ്മള്‍ ഇനിയും അച്ചടക്കതോടെ തന്നെ തുടരേണ്ടതുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

ഏത് കോവിഡ് വാക്‌സിന്‍ ആണ് പെലെ സ്വീകരിച്ചതെന്ന് വ്യക്തമല്ല. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചോ എന്ന കാര്യത്തിലും അദ്ദേഹത്തിന്റെ പ്രതികരണം വന്നിട്ടില്ല. ലോകത്തെ കോവിഡ് കീഴ്‌പ്പെടുത്താന്‍ ആരംഭിച്ചത് മുതല്‍ സാവോ പോളോയിലെ തന്റെ വസതിയില്‍ കഴിയുകയാണ് അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com