ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് തുടങ്ങും; ഫൈനല്‍ മെയ് 30ന്

മെയ്‌ 30നാണ് കായിക മാമാങ്കത്തിന്റെ ഫൈനല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒമ്പത് മുതല്‍ ആരംഭിക്കും. അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും. 

മെയ്‌ 30നാണ് കായിക മാമാങ്കത്തിന്റെ ഫൈനല്‍. ആദ്യമത്സരം മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ്. ചെന്നൈയാണ് വേദി. 
ആദ്യക്വാളിഫയര്‍ മത്സരം മെയ് 25ന് അഹമ്മദാബാദില്‍വച്ച് നടക്കും. രണ്ടാം ക്വാളിഫയര്‍ മെയ് 28ന് അതേഗ്രൗണ്ടില്‍ തന്നെ നടക്കും

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു. ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്നിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു ലേലത്തില്‍ കൂടുതല്‍ പണം ചെലവഴിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com